Culture
നുണ പ്രചരണം; മോദി ഭക്തനായ അഭിഭാഷകനെതിരെ നൂറു കോടി ആവശ്യപ്പെട്ട് സര്‍ദേശായി നിയമ നടപടിക്ക്

ന്യൂഡല്‍ഹി: തനിക്കും കുടുംബത്തിനുമെതിരെ തുടര്‍ച്ചയായി നുണ പ്രചരണം നടത്തുന്ന അഭിഭാഷകനും ബി.ജെ.പി അനുഭാവിയുമായ അഭിഭാഷകന്‍ പ്രശാന്ത് പട്ടേല്‍ ഉംറാവുവിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്ദീപ് സര്‍ദേശായ് നിയമ നടപടിക്ക്. പൊലീസില്‍ നല്‍കിയ പരാതി ഫലപ്രദമാകുന്നില്ല എന്നതിനാലാണ് ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററായ സര്‍ദേശായ് കോടതിയെ സമീപിക്കുന്നത്.
For the Bhakt army of liars: here is my son, a merit rank school topper, medical college admission form. Also marking @TVMohandasPai of Manipal board. Next step 100 crore defamation suit against @ippatel and @TwitterIndia Sad it has reached this but enough is enough. pic.twitter.com/RRbcrfBGVx
— Rajdeep Sardesai (@sardesairajdeep) February 10, 2018
സാമൂഹ്യ മാധ്യമങ്ങളിലൂുടെ വര്‍ഗീയ പ്രകോപനം സൃഷ്ടിക്കുകയും നുണ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രശാന്ത് പട്ടേല്‍ സംഘ് പരിവാര്‍ അണികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. മുസ്ലിംകള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിനും ആം ആദ്മി പ്രവര്‍ത്തകര്‍ക്കുമെതിരെ തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്യാറുള്ള പ്രശാന്ത്, സര്‍ദേശായ് ‘ആയിരം ഹിന്ദുക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു’ എന്നു തോന്നിക്കുന്ന ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ഡല്‍ഹി പൊലീസിലും യു.പി പൊലീസിലും സര്‍ദേശായ് പരാതി നല്‍കിയെങ്കിലും പ്രശാന്ത് കുപ്രചരണം തുടരുകയാണുണ്ടായത്.
ആവശ്യമായ യോഗ്യതകള്‍ ഇല്ലാതിരുന്നിട്ടും മകന്‍ ഇശാന് രാജ്ദീപ് സര്‍ദേശായ് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ എം.ബി.ബി.എസ് സീറ്റ് വാങ്ങിക്കൊടുത്തുവെന്നും ഇതിനായി നിയമം ലംഘിച്ച് ഒരു കോടി രൂപ നല്‍കിയെന്നും പ്രശാന്ത് പട്ടേല്‍ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. 2013-ല്‍ മകന് സീറ്റ് നല്‍കാത്തതിന് ഗോവയിലെയും മംഗലാപുരത്തെയും മെഡിക്കല്‍ കോളേജുകളെ സര്‍ദേശായ് ഭീഷണിപ്പെടുത്തിയെന്നും പിന്നീടിത് ഒത്തു തീര്‍ക്കുകയാണുണ്ടായതെന്നും പ്രശാന്ത് ആരോപിച്ചു.
Kindly donate to AAP since Rajdeep is filing ₹100 Cr Defamation case against me on behalf of AAP for that he would need ₹1 Cr+ Court fees.
— Prashant P. Umrao (@ippatel) February 10, 2018
എന്നാല്‍, തന്റെ മകന് മെറിറ്റ് റാങ്കുള്ളയാളും സ്‌കൂളിലെ ടോപ്പറുമായിരുന്നുവെന്ന് സര്‍ദേശായ് മറുപടി നല്‍കി. തെളിവായി രേഖകളുടെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചു. തന്റെ അടുത്ത നീക്കം പട്ടേലിനെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമ നടപടി ആയിരിക്കുമെന്നും സര്‍ദേശായ് വ്യക്തമാക്കി.
അതേസമയം, സര്‍ദേശായുടെ പരാതിക്കു പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്നും നിയമ നടപടിക്കു വേണ്ട ഒരു കോടി രൂപ ‘ആപ്’ സമാഹരിച്ചു നല്‍കുമെന്നും പ്രശാന്ത് പട്ടേല്‍ പരിഹസിച്ചു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു:ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി