ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്രത്തില്‍ മോദിയുടേത് ഏകാംഗ സര്‍ക്കാറാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തില്‍ കേന്ദ്രീകൃത ഓഫീസ് ഉണ്ടായിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും തരൂര്‍ വിമര്‍ശിച്ചു.

വാളുയര്‍ത്തി പിടിച്ച് വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോദി. ഫയലുകളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അനുമതിക്കായി അയക്കുന്നത്. ഇത് ഏകാംഗസര്‍ക്കാറിന്റെ തെളിവാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.