Connect with us

kerala

ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിച്ചു

തരൂരുമായി ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്‍ശനം മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Published

on

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിച്ചു. ഇന്നു രാവിലെ എട്ടര മണിയോടെയാണ് തരൂര്‍ പാണക്കാട്ടെത്തിയത്. ഒരു മണിക്കൂറോളം ചിലവഴിച്ച അദ്ദേഹം നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പാണക്കാട് എത്തുന്നത് പുതിയ കാര്യമല്ലെന്നും പലഘട്ടങ്ങളില്‍ ഇവിടെയെത്തുകയും നേതാക്കളുമായി കൂടികാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്്ലിം ലീഗുമായി ദീര്‍ഘ കാല ബന്ധമാണ്. പല തെരഞ്ഞെടുപ്പുകളിലും മുസ്്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. എന്റെ സന്ദര്‍ശനം ചിലര്‍ വിഭാഗീയതയായി ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താല്പര്യമില്ല. ഒരു ഗ്രൂപ്പും കോണ്‍ഗ്രസ്സില്‍ വേണ്ട. യുണൈറ്റഡ് കോണ്‍ഗ്രസ് മതിയെന്നാണ് എന്റെ അഭിപ്രായമെന്നും തരൂര്‍ കൂട്ടിചേര്‍ത്തു. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്്ലം ലീഗ് നടത്തുന്ന സൗഹാര്‍ദ സംഗമം മികച്ച പരിപാടിയാണ്. ആ പരിപാടിക്ക് ഹൃദയം തൊട്ട അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

തരൂരുമായി ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്‍ശനം മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാടുമായുള്ള ബന്ധം അദ്ദേഹം കേരളത്തില്‍ വന്നത് മുതല്‍ തുടങ്ങിയതാണ്. ഹൈദലരി തങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തില്‍ അദ്ദേഹം നല്ലൊരു കാമ്പയിനറാണ്. തിരുവനന്തപുരത്തു നിന്നും മത്സരിച്ച് രണ്ടു തവണ എം.പിയായ അദ്ദേഹം ഇപ്പോഴെന്നല്ല എപ്പോഴും സംസ്ഥാന രഷ്ട്രീയത്തില്‍ സജീവമാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര വിഷയം നമ്മള്‍ സംസാരിക്കേണ്ടതില്ല. യു.ഡി.എഫിന്റെ സാധ്യതയും പൊതു രാഷ്ട്രീയ കാര്യങ്ങളുമാണ് ചര്‍ച്ചയില്‍ വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, പി.എം.എ സലാം, എം.വി രാഘവന്‍ എം.പി, പ്രഫ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, വി.പി അഹമ്മദ് സാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

kerala

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.

Published

on

പാലക്കാട്: പാലക്കാട് നഗരം 50ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി. എം.പി. വി.കെ. ശ്രീകണ്ഠന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും കുടുംബത്തിന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

50ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രം സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ കോണ്‍ഗ്രസിനും ബിജെപിക്കും തമ്മിലാണ് മത്സരം. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 91,760 രൂപയും ഗ്രാമിന് 11,470 രൂപയുമായി കുറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്. നവംബര്‍ 5-ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍വില. മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു പവന്‍ സ്വര്‍ണവില. പിന്നീട് 5-ന് ഇത് 89,080 രൂപയായി താഴ്ന്നിരുന്നു. തുടര്‍ന്നു വില ഉയരാന്‍ തുടങ്ങി 13-ന് 94,320 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ആയുധവുമായി ഭീഷണി: വ്‌ലോഗറും സംഘവും പൊലീസ് പിടിയില്‍

വ്‌ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

Published

on

കൊല്ലം: അഞ്ചലില്‍ ആയുധവുമായി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്‌ലോഗറും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. വ്‌ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജീഷ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയോടുള്ള വൈരാഗ്യത്തില്‍ വിജീഷിനെ കണ്ടെത്താനെത്തിയ സംഘമാണ് ചന്നപ്പട്ട ജങ്ഷന്‍ പ്രദേശത്ത് റോഡില്‍ എത്തി ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും അതേസമയം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തു.

 

Continue Reading

Trending