Culture
അഴിമതി ആരോപണം; സഊദിയില്‍ രാജകുടുംബാംഗങ്ങളടക്കം ഉന്നതര്‍ അറസ്റ്റില്‍
റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളടക്കം പല ഉന്നതരും അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നാലും മന്ത്രിമാരും 11 രാജകുടുംബാംഗങ്ങളും പത്തിലേറെ മുന്‍ മന്ത്രിമാരും അറസ്റ്റില്‍. സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവു പ്രകാരമാണ് അറസ്റ്റെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അറസ്റ്റ് വാര്‍ത്ത അല്‍ അറബിയ ചാനലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഴിമതിയിലുള്‍പ്പെട്ട വ്യക്തികളുടെ അറസ്റ്റ് ചെയ്യാനും സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനും യാത്ര വിലക്കാനും സമിതിക്ക് അധികാരമുണ്ടെന്ന് അല്‍ അറബിയ അറിയിച്ചു. 2009ലെ ജിദ്ദ വെള്ളപ്പൊക്കം, കൊറോണ വൈറസ് ബാധ എന്നിവയെക്കുറിച്ച് അന്വേഷിക്കാനും അഴിമതി വിരുദ്ധ സമിതി ഉത്തരവിട്ടിട്ടുണ്ട്.
സല്മാന് രാജാവ് പുറപ്പെടുവിച്ച രാജകല്‍പ്പനയിലൂടെയാണ് അഴിമതി വിരുദ്ധ സമിതി നിലവില്‍ വന്നത്. നാഷണല്‍ ഗാര്‍ഡ്, ആസൂത്രണ വകുപ്പ് മന്ത്രിമാരെ മാറ്റുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന മിത്അബ് ബിന്‍ അബ്ദുല്ല, പ്ലാനിങ് മന്ത്രി ആദില്‍ ഫഖീഹ് എന്നിവരെയാണ് മാറ്റിയത്. പകരം നാഷണല്‍ ഗാര്‍ഡ് മന്ത്രിയായി അമീര്‍ ഖാലിദ് ബിന്‍ അയ്യാഫിനെയും പ്ലാനിങ് മന്ത്രിയായി മുഹമ്മദ് അത്തുവൈജിരിയേയും നിയമിച്ചിട്ടുണ്ട്. നാവികസേനാ മേധാവി അബ്ദുല്ല സുല്‍ത്താനെയും മാറ്റിയിട്ടുണ്ട്. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകനാണ് മിത്അബ്.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതിനുശേഷം വലിയ സാമ്പത്തിക, സാമൂഹിക പരിഷ്കരണങ്ങള്‍ക്കാണ് സഊദി തുടക്കംകുറിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നകാനുള്ള തീരുമാനവും ആരാംകോ എണ്ണക്കമ്പനിയുടെ ഓഹരി വില്‍പ്പനയും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എണ്ണ ഇതര വിഭവങ്ങളില്‍നിന്ന് വരുമാനം കണ്ടെത്താനുള്ള വന്‍ സാമ്പത്തിക പരിഷ്കരണ പദ്ധതിക്കാണ് മുഹമ്മദ് ബിന്‍ സല്‍മാനു കീഴില്‍ സഊദി തുടക്കം കുറിച്ചിരിക്കുന്നത്.
കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.
ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
news
കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
international
ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. പുകയും അഗ്നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala20 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

