ബുറൈദ: സൗദി അറേബ്യയിലെ ബുറൈദ അല്‍അഖ്ദര്‍ ഡിസ്ട്രിക്ടില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിനകത്ത് കുടുങ്ങിയ നാലുപേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.

അഗ്‌നിബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. കെട്ടിടത്തിലെ മൂന്ന് ഫ്‌ളാറ്റുകള്‍ക്കും പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ക്ലാഡിങിലാണ് തീപ്പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ക്ക് സംഭവസ്ഥലത്ത് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായി അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈലിനെ ഉദ്ധരിച്ച് ‘മലയാളം ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.