Connect with us

gulf

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഹസീന ടീച്ചര്‍ റിയാദില്‍ നിര്യാതയായി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ അസീസ് കോട്ടക്കല്‍ റിയാദിലുണ്ട്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മലപ്പുറം കോട്ടക്കല്‍ സ്വദേശിനി റിയാദില്‍ നിര്യാതയായി. റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എം ജി എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ഹസീന ടീച്ചറാണ് (48)അല്‍ ഈമാന്‍ ആശുപത്രിയില്‍ നിര്യാതയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ അസീസ് കോട്ടക്കല്‍ റിയാദിലുണ്ട്. അബ്ദുല്‍ ഹസീബ്, അദീബ് , യാര, അബാന്‍ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ 23 വര്‍ഷമായി റിയാദിലുള്ള ടീച്ചര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. റിയാദ് സലഫി മദ്രസ്സയിലെ അധ്യാപികയായിരുന്നു. ടീച്ചറുടെ നേതൃത്വത്തില്‍ പ്രബോധന രംഗത്ത് വനിതകള്‍ക്കിടയില്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ലേണ്‍ ദി ഖുര്‍ആന്‍ വനിതകള്‍ക്കിടയില്‍ ജനകീയമാക്കുന്നതിലും ഖുര്‍ആന്‍ പഠനത്തില്‍ റിയാദിലുള്ള മലയാളി കുടുംബിനികള്‍ക്ക് പ്രചോദനം നല്‍കാനും ടീച്ചര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

തഹ്ഫീലുല്‍ ഖുര്‍ആന്‍ ഈവനിംഗ് ഷിഫ്റ്റ് അധ്യാപിക,എംജിഎം ശരീഅ കോഴ്‌സ് കോഡിനേറ്റര്‍, ഹദീസ് കോഴ്‌സ് കോഡിനേറ്റര്‍, സലഫി മദ്‌റസ സീനിയര്‍ അധ്യാപിക, വനിതാ വിംഗ് ദഅവാ വിഭാഗത്തിലെ പ്രധാന പ്രബോധക, പ്രഭാഷണ രംഗത്തെ മികവുറ്റ പ്രാസംഗിക തുടങ്ങി വിവിധ മേഖലകളില്‍ സജീവമായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് വളണ്ടിയറും ഭര്‍തൃസഹോദരനും കൂടിയായ സഫീര്‍ കോട്ടക്കലിനെ സഹായിക്കുന്നതിന് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍,ട്രഷറര്‍ റിയാസ്, കണ്‍വീനര്‍ സലീം, ഇസ്മയില്‍ പടിക്കല്‍, യൂനുസ് കൈതകോടനും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും രംഗത്തുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ഖബറടക്കം റിയാദില്‍ നടക്കും.

ടീച്ചറുടെ മരണ വാര്‍ത്ത റിയാദിലെ പ്രവാസി സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്. ചികിസയിലായിരുന്നുവെങ്കിലും രോഗശമനം നേടി റിയാദിലെ പൊതു പ്രവര്‍ത്തനത്തിലേക്ക് അവര്‍ തിരിച്ചെത്തുമെന്നായിരുന്നു വനിതകളടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷ. പ്രവാസ ലോകത്ത് വനിതാകൂട്ടായ്മക്ക് നേതൃത്വം നല്‍കിയ ടീച്ചര്‍ക്ക് വനിതകള്‍ക്കിടയില്‍ ഒട്ടേറെ ശിഷ്യരാണുള്ളത്. ടീച്ചറുടെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും എം ജി എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും റിയാദ് കെഎംസിസിയും റിയാദിലെ വിവിധ സാംസ്‌കാരിക സംഘടനകളും വനിതാകൂട്ടായ്മകളും അഗാധമായ ദുഃഖം രേഖപ്പെടുത്തി .

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ്ങി​ന് പു​തി​യ നേ​തൃ​ത്വം

New Leadership for KMCC Bahrain Kozhikode District Women’s Wing

Published

on

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി കെ.​എം.​സി.​സി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത​സം​ഗ​മ​ത്തി​ൽ വെ​ച്ച് ജി​ല്ല വ​നി​ത വി​ങ്ങി​ന് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‍ലിം വി​ദ്യാ​ർ​ഥി ഫെ​ഡ​റേ​ഷ​ൻ കാ​സ​ർ​കോ​ട് ജി​ല്ല മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​രീ​ഫ് പൊ​വ്വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സു​ബൈ​ദ പി.​കെ.​സി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, ട്ര​ഷ​റ​ർ സു​ബൈ​ർ ക​ള​ത്തി​ക​ണ്ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​സീം പേ​രാ​മ്പ്ര, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ശ്റ​ഫ് തൊ​ട​ന്നൂ​ർ, മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ മു​നീ​ർ ഒ​ഞ്ചി​യം, മു​ഹ​മ്മ​ദ്‌ സി​നാ​ൻ കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് മ​ഞ്ചേ​ശ്വ​രം, പേ​രാ​മ്പ്ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്രെ​ട്ട​റി റ​ഷീ​ദ് കു​രി​ക്ക​ൾ​ക​ണ്ടി, ജി​ല്ല പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ഹാ​ഷി​ർ ക​ഴു​ങ്ങി​ൽ, വ​നി​താ വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ, മു​ഫ്‌​സി​ന ഫാ​സി​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്റ് സു​ബൈ​ദ പി.​കെ.​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബാ​ന ബ​ഷീ​ർ, ട്ര​ഷ​റ​ർ ന​സീ​മ ന​സീം, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ത​സ്‌​ലീ​ന സ​ലീം എ​ന്നി​വ​രെ​യും വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി മു​ഫ്സി​ന ഫാ​സി​ൽ, സ​ൽ​മ ജു​നൈ​സ്, ഖൈ​റു​ന്നി​സ റ​സാ​ഖ്‌, വ​ഹീ​ദ ഹ​നീ​ഫ്, സ​റീ​ന ആ​ർ.​കെ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ഫ​സീ​ല റാ​ഫി, ഹാ​ജ​റ നി​സാ​ർ, ഫി​ദ ഷ​മീം, റ​മീ​ന നാ​സ​ർ, മെ​ഹ​ജൂ​ബ സു​ഹൈ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Continue Reading

gulf

ബഹ്റൈനില്‍ ക്യാമ്പിങ് സ്ഥലങ്ങള്‍ക്ക് ശുചിത്വ ഡെപ്പോസിറ്റ് സംവിധാനം

20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.

Published

on

മനാമ: ബഹ്റൈനിലെ സാഖിര്‍ പ്രദേശത്തെ പൊതു ക്യാമ്പിങ് സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി പുതിയ നടപടിയുമായി അധികാരികള്‍. 20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.

മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിന്റെ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച്, സീസണ്‍ അവസാനിക്കുമ്പോള്‍ ക്യാമ്പിംഗ് സൈറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്ട്രേഷന്‍ സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.

ടെന്റുകള്‍ അഴിച്ചുമാറ്റിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലോ, അല്ലെങ്കില്‍ സീസണ്‍ അവസാനിക്കുന്ന തീയതിക്കുള്ളിലോ ഏതാണോ ആദ്യം വരുന്നത് ക്യാമ്പേഴ്‌സ് സ്ഥലങ്ങള്‍ വൃത്തിയാക്കണം. ശുചീകരണം നടപ്പാക്കാത്ത പക്ഷം, ഡെപ്പോസിറ്റ് തുക മുനിസിപ്പാലിറ്റിക്ക് ചെലവായി ഉപയോഗിക്കാനും, ആവശ്യമെങ്കില്‍ അധിക തുകയും ഈടാക്കാനുമാകും.

20252026 ക്യാമ്പിംഗ് സീസണ്‍ ഡിസംബര്‍ 5-ന് ആരംഭിച്ച് മാര്‍ച്ച് 25-ന് അവസാനിക്കും. രജിസ്ട്രേഷന്‍ നവംബര്‍ 20 മുതല്‍ 30 വരെ ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാം’ സംരംഭം വഴി ഡിജിറ്റലായി നടത്താം.

സതേണ്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് പുതിയ സീസണിലെ റെഗുലേറ്ററി ചട്ടക്കൂടും സുരക്ഷാ തയ്യാറെടുപ്പുകളും പ്രഖ്യാപിച്ചത്. അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും, അല്‍ജുനോബിയ ആപ്പ്, ദേശീയ തവാസുല്‍ പ്ലാറ്റ്ഫോം എന്നിവ വഴി ബന്ധപ്പെടാം.

 

Continue Reading

gulf

സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ഇന്ന്: സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.

Published

on

ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാറാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ശനിയാഴ്ച ദേര ഫ്ലോറ ക്രീക്ക് ഹോട്ടലിൽ വച്ച് നടന്നു.
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ 9-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അബൂഹൈൽ സ്പോർട്സ് ബേയിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Continue Reading

Trending