Connect with us

gulf

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സഊദി പ്രവാസികള്‍ക്ക് സന്തോഷം; ഹജ്ജിന് കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ

രാജ്യത്തെ കോവിഡ് നിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്.

Published

on

മുറാസില്‍

റിയാദ് : രാജ്യത്തെ കോവിഡ് നിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്. സഊദിയിലെ സ്വദേശികളെയും വിദേശികളെയും ഏറെ ആഹ്ലാദിപ്പിക്കുന്നതാണ് പുതിയ നടപടികള്‍. വാണിജ്യ വ്യവസായ നിക്ഷേപ മേഖലിയിലുള്ളവര്‍ക്കും ഈ തീരുമാനം സന്തോഷം പകര്‍ന്നു. നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ പ്രവാസികള്‍ക്ക് സഊദിയിലേക്കുള്ള യാത്ര ക്ലേശരഹിതമാകും. അതോടൊപ്പം ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജിന്റെ കാര്യത്തിലും ഈ തീരുമാനം നിര്‍ണ്ണായകമാകുമെന്നാണ് കരുതുന്നത് .

വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതിനപ്പുറം പരിശോധന റിപ്പോര്‍ട്ടുകളോ അതടിസ്ഥാനത്തിലുള്ള ക്വാറന്റൈനോ ആവശ്യമില്ലെന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. വലിയൊരു സാമ്പത്തിക ബാധ്യതയായിരുന്നു പലര്‍ക്കും സഊദിയിലേക്കുള്ള യാത്ര. ഇതോടെ കുടുംബങ്ങളടക്കമുള്ളവരുടെ യാത്ര മുടങ്ങിയിരുന്നു. പല കാരണങ്ങളാല്‍ സഊദിയിലേക്ക് പ്രവേശിക്കാന്‍ പ്രതിസന്ധി നേരിട്ടവര്‍ക്ക് ഇനിമുതല്‍ ആശങ്കയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധ്യമാകും.

സഊദി കോവിഡ് മുക്തിയിലേക്ക്;പ്രധാന നിയന്ത്രണങ്ങൾ നീക്കിയതായി ആഭ്യന്തര മന്ത്രാലയം

ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനം ഇതുവരെ കൈകൊണ്ടിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷവും ഹജ്ജ കര്‍മ്മങ്ങളില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളും കൈകൊണ്ടിരുന്നു. എന്നാല്‍ ഇരു ഹറമുകളിലെ സാമൂഹിക അകലം പിന്‍വലിച്ചതും കോവിഡ് പരിശോധന, ക്വാറന്റൈന്‍ സംവിധാനം ഒഴിവാക്കിയതും വിദേശത്ത് നിന്നുള്ള ഹാജിമാര്‍ക്ക് ഇക്കൊല്ലം അവസരം ലഭിച്ചേക്കുമെന്ന ശുഭ സൂചനയാണ് നല്‍കുന്നത്. ഏതായാലും പ്രത്യേക സമിതിയുടെ കോവിഡ് വ്യാപന തോത് വിലയിരുത്തിയാകും ഹജ്ജ് കര്മത്തിനുള്ള അനുമതിയിലുള്ള അന്തിമ തീരുമാനം. പുണ്യകര്‍മ്മത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി കാതോര്‍ക്കുന്ന വിദേശ തീര്‍ത്ഥാടകര്‍ ഇത്തവണ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending