Connect with us

Video Stories

സഊദിയുടെ ഏകീകരണത്തിന് ആയുധം പ്രയോഗിച്ചില്ല: അമീര്‍ ഖാലിദ് അല്‍ഫൈല്‍

Published

on

ജിദ്ദ: ചില ചരിത്ര ഗ്രന്ഥങ്ങള്‍ ആരോപിക്കുന്നതുപോലെ ആയുധം കൊണ്ടല്ല സഊദി അറേബ്യയുടെ ഏകീകരണം യാഥാര്‍ഥ്യമായതെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ആരോപണങ്ങളുടെ പൊള്ളത്തരം ഗവര്‍ണര്‍ പൊളിച്ചടുക്കിയത്. ആയുധ ബലത്തിലൂടെയായിരുന്നു രാജ്യത്തിന്റെ ഏകീകരണം എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. രാഷ്ട്ര ഏകീകരണത്തിന്റെ ആദ്യ രണ്ട് ദശകത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ പഴയ കാലത്ത് മറ്റൊരു രാജ്യത്തിനും സമൂഹത്തിനും നേടാന്‍ കഴിഞ്ഞിട്ടില്ല.

21 വര്‍ഷമെടുത്താണ് അബ്ദുല്‍ അസീസ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്. അറബ് ലീഗും ഐക്യരാഷ്ട്ര സംഘടനയും രൂപീകരിക്കുന്നതില്‍ മികച്ച സംഭാവന നല്‍കിയ സ്ഥാപകാംഗമാണ് സഊദി അറേബ്യ. അത്ഭുതകരമായ ഇത്തരം നേട്ടങ്ങളെ സഊദി ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ കാണാനില്ല. സഊദി അറേബ്യയോട് നീതികാണിക്കാത്തതിന് മറ്റ് രാജ്യങ്ങളിലെ ചരിത്രകാരന്മാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സഊദി ചരിത്രകാരന്മാര്‍ സ്വന്തം രാജ്യത്തോട് നീതികാണിക്കണമെന്ന് അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ചിത്രം വികൃതമാക്കുന്നതിനും സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തുന്നതിനും ചില സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. ഇതിന് സ്വദേശികള്‍ ശക്തമായ മറുപടി നല്‍കണം. ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും പരസ്പര യോജിപ്പിലൂടെയാണ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്.
നൈരാശ്യത്തോടെ സംസാരിക്കുന്ന ചിലരുണ്ട്. ചിലരുടെ എഴുത്തുകളിലും ഇത് പ്രതിഫലിക്കുന്നു. മറ്റ് ചിലര്‍ പൂര്‍വികരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വിലകുറച്ച് കാണിക്കുന്നു. മതനിഷ്ഠയുള്ളവരെ ചിലര്‍ പരിഹസിക്കുന്നു.

ഇത് മുസ്‌ലിംകള്‍ക്ക് നിരക്കുന്നതല്ല. മറ്റുള്ളവരെ പരിഹസിച്ച് പുരോഗതിയും വികസനവും നേടാന്‍ കഴിയില്ല. സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഡോക്ടറേറ്റ് ബിരുദധാരികളായ ചിലര്‍ വിമര്‍ശിക്കുന്നത് കാണുന്നതില്‍ ആശ്ചര്യമുണ്ട്. സ്വന്തത്തെയാണ് വിമര്‍ശിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. പൂര്‍വികരുടെ നേട്ടങ്ങളും സംഭാവനകളുമില്ലാതെ ഇന്നുള്ള നിലയില്‍ എത്തുന്നതിന് സാധിക്കുമായിരുന്നില്ല. അഞ്ച് ദശകം മുമ്പ് സഊദി അറേബ്യയിലെയും മറ്റ് രാജ്യങ്ങളിലെയും ജീവിതാവസ്ഥയും ഇന്ന് സഊയിലും ആ രാജ്യങ്ങളിലും നിലനില്‍ക്കുന്ന ജീവിതാവസ്ഥയും തുലനം ചെയ്ത് നോക്കിയാല്‍ രാജ്യം കൈവരിച്ച പുരോഗതിയുടെ ആഴം മനസ്സിലാകും.

 

കാലിവളര്‍ത്തല്‍ ജീവിതോപാധിയായി സ്വീകരിച്ച ബദുക്കളായിരുന്നു സഊദി ജനത. ഇന്ന് വിദഗ്ധ ചികിത്സയും വിദ്യാഭ്യാസവും തേടി ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയിലെത്തുന്നു. സഊദി അറേബ്യക്കെതിരെ ദുഷ്ട ലാക്കോടെയുള്ള പ്രചാരണങ്ങള്‍ ചെറുക്കുന്നതിന് എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ സഊദി അറേബ്യക്കെതിരായ പ്രചാരണങ്ങള്‍ക്ക് കാരണമാണ്.

 
ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയവും സന്ദേശവും ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ച് ഇത് ചെറുക്കണം. മുസ്‌ലിം ഭീകരന്‍ എന്ന വിശേഷണം ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വലിയ ഭീകരത കാണിക്കുന്നത് ഫലസ്തീനികളോടാണ്. ദശകങ്ങള്‍ക്ക് മുമ്പ് അഭയാര്‍ഥികളായി സഊദിയിലെത്തിയ രണ്ടര ലക്ഷത്തിലേറെ ബര്‍മക്കാരുടെ പദവി ശരിയാക്കി നിയമാനുസൃത ഇഖാമ സൗജന്യമായി നല്‍കിയിട്ടുണ്ട്. ബര്‍മക്കാരുടെ പദവി ശരിയാക്കുന്നതിനുള്ള പദ്ധതി പഠിക്കുന്നതിനും മറ്റ് രാജ്യങ്ങളില്‍ അത് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനും പ്രത്യേക പ്രതിനിധികളെ ഐക്യരാഷ്ട്ര സംഘടന സഊദിയിലേക്ക് അയച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ വീഴ്ത്തി ഫ്രാന്‍സിന്റെ തേരോട്ടം

മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

Published

on

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍.റൗണ്ട് 16 പോരാട്ടത്തില്‍ പോളണ്ടിനെ 3-1 നാണ് ഫ്രാന്‍സ് തകര്‍ത്തത്.44-ാം മിനിറ്റില്‍ ഒലിവിയര്‍ ജിറൂദാണ് പോളണ്ട് പ്രതിരോധം തകര്‍ത്ത് ഫ്രാന്‍സിന് ആദ്യ ലീഡ് സമ്മാനിച്ചത്.

74-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോളുകള്‍ അടിച്ച് കിലിയന്‍ എംബാപ്പെ പോളണ്ടിന്റെ അവസാന പ്രതീക്ഷകള്‍ ഇല്ലാതാക്കി ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

 

 

Continue Reading

Video Stories

‘വിദേശവിമാനങ്ങള്‍ക്ക് അനുമതി വേണം’ ; കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരുടെ കൂട്ടായ്മ വ്യോമയാനമന്ത്രിയ കാണാന്‍ ഡല്‍ഹിയിലേക്ക്

വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.

Published

on

കണ്ണൂര്‍: വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡല്‍ഹിയിലേക്കു പറക്കും.

വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. 12ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന സംഘം 13, 14 ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ടാകും.നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിസ്താര, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്സ്, ആകാശ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാനും യാത്ര ലക്ഷ്യമിടുന്നു.

 

Continue Reading

Video Stories

എയിംസില്‍ സൈബര്‍ അക്രമണം- പിന്നില്‍ ചൈനയെന്ന് സൂചന

Published

on

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) സൈബര്‍ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെര്‍വറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

മോഷ്ടിച്ച ഡാറ്റകള്‍ ഇന്റര്‍നെറ്റിന്റെ ഡാര്‍ക്ക് വെബില്‍ വിറ്റതാകാനാണ് സാധ്യതയെന്ന് വിവരം. മോഷ്ടിച്ച എയിംസ് ഡാറ്റയ്ക്കായി ഡാര്‍ക്ക് വെബില്‍ 1,600ലധികം സെര്‍ച്ചിംഗ് ഓപ്ഷനുകള്‍ കാണിച്ചു. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ വിവരങ്ങളാണ് മോഷ്ടിച്ച വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുക്കലായിരുന്നു ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായയും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending