ദുബൈ: ദുബൈ സുന്നി സെൻറർ പ്രസിഡൻറും യുഎഇയിലെ മത-സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (67) അന്തരിച്ചു.
ശാരീരിക അവശതകളെ തുടർന്ന് ദുബൈ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കണ്ണൂർ സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങൾ യു എ ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരിയും ദുബൈ കെ എം സി സി ഉപദേശകസമിതിയംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് (എയിം) ട്രഷററുമാണ്.

ഉമ്മു ഹബീബയാണ് ഭാര്യ. മക്കൾ: സിറാജ്, സയ്യിദ് ജലാലുദീൻ, യാസീൻ, ആമിന, മിസ്ബാഹ്, സുബൈർ, നബ്ഹാൻ. മരുമകൻ: സഗീർ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്കൊണ്ടു പോകുമെന്ന് സുന്നി സെൻറർ ഭാരാവാഹികൾ അറിയിച്ചു.