ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ പിഴ ഇനത്തില്‍ മാത്രം പിരിച്ചെടുത്തത് 235.06 കോടിരുപ. 388.74 ലക്ഷം അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുക എസ്.ബി.ഐ പിരിച്ചത്. എന്നാല്‍ ഞെട്ടലുളവാക്കുന്ന കാര്യം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പിരിച്ചെടുത്ത കണക്കുമാത്രമാണിത്.

വിവരകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ് കൊടുത്ത ചോദ്യത്തിനുത്തരത്താലാണ് ഈ വിവരങ്ങളുള്ളത്. മിനിമം തുക അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ എസ്.ബി.ഐ പിരിച്ചെടുത്ത തുക എത്രയെന്നായിരുന്നു ചോദ്യം. വലിയ ജനരോഷമുയര്‍ന്നിട്ടും എസ്.ബി.ഐ ഒന്നും പരിഗണിച്ചിരുന്നില്ല.