കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടിയത് പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന്‌ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സിബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിയില്ല.

കണ്ണൂരില്‍ നടന്ന 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 937 പോയിന്റാണ് കോഴിക്കോട് സ്വന്തമാക്കിയത്. കോഴിക്കോടിന്റെ തുടര്‍ച്ചയായ 11-ാം കിരീടനേട്ടമാണിത്.