തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് പരാതി. ഉന്നത ഉദ്യോഗസ്ഥര്‍ പോലും തീരുമാനം അറിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനുശേഷമാണ്. മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് ആരോഗ്യവകുപ്പുമായി മാത്രമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായങ്ങള്‍ തേടിയില്ല.

കോവിഡ് അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിയെയോ ഉദ്യോഗസ്ഥരെയോ വിളിച്ചില്ല. പ്രൈമറി ക്ലാസുകള്‍ ആദ്യം തുടങ്ങുന്നതിലും ആശങ്ക ഉണ്ട്.