News
അണുസംയോജനം മൂലം വൈദ്യുതോല്പാദനം; നിര്‍ണായക നേട്ടവുമായി യു.എസ് ശാസ്ത്രജ്ഞര്‍
അണുസംയോജനം മൂലം വൈദ്യുതോല്പാദനം സാധ്യമാക്കി യുഎസ് ഗവേഷകര്‍.

അണുസംയോജനം മൂലം വൈദ്യുതോല്പാദനം സാധ്യമാക്കി യുഎസ് ഗവേഷകര്‍. ലോകത്തിന്റെ ഊര്‍ജ്ജ ലഭ്യത കുറവ് പരിഹരിക്കുന്നതില്‍ ഇത് അതിനിര്ണായകമായേക്കുമെന്ന് കരുതപ്പെടുന്നു.കാലിഫോര്‍ണിയിലെ ലോറന്‍സ് ലിവര്‍ മോര് നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനാണ് ഇതിനു പിന്നില്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയോടെ നടത്തിയേക്കുമെന്ന് ലോകത്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
For the first time ever, scientists at the Lawrence Livermore National Laboratory in California have achieved a nuclear fusion reaction that resulted in a net energy gain, sources said https://t.co/GvFnOcLu9x pic.twitter.com/CYxWw9x1FQ
— Reuters (@Reuters) December 13, 2022
നിലവില്‍ ആണവ റിയാക്ടറുകളില്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് അണു വികടനം എന്ന പ്രക്രിയയിലൂടെയാണ്. അതേസമയം സൂര്യനില്‍ നിന്ന് ഊര്ജോല്പാദനം നടക്കുന്ന രീതിയാണ് ന്യൂക്ലിയര്‍ ഫിക്ഷന്‍ അഥവാ അണുസംയോജനം. ഈ ഊര്‍ജത്തെ ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം കണ്ടുപിടുത്തത്തെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കും.
kerala
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.
film
സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന് വിനായകനെ ചോദ്യം ചെയ്തു
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.
kerala
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ച് വീണു; വയോധിക മരിച്ചു
പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്.

തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നിടെ ബാലന്‍സ് നഷ്ടപ്പെട്ട് മൂന്ന് വശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സില്‍ കയറിയ ശേഷം പിന്നിലേക്ക് നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ശക്തിയില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
kerala3 days ago
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ