കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഒട്ടേറെ മെഗാഹിറ്റുകള്‍ക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍, മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നും മലയാളത്തിലെ കൊമേഴ്‌സ്യല്‍ സിനിമയുടെ ചരിത്രത്തിലെതന്നെ എണ്ണം പറഞ്ഞ ഹിറ്റുമായ ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പന്‍ ഹിറ്റുകളൊരുക്കിയ ഡെന്നിസ് ജോസഫ്, മനു അങ്കിളും അഥര്‍വവും അടക്കം അഞ്ചു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ജോസ്