india
മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന് ഫാലി എസ് നരിമാന് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്. നരിമാന് അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. ഭരണഘടനാ തത്വങ്ങളെ എന്നും ഉയര്‍ത്തി പിടിച്ച വ്യക്തിയാണ് ഫാലി എസ്. നരിമാന്.
പാഴ്സി വിഭാഗക്കാരായ സാം ബരിയംജി നരിമാന്- ബാനു നരിമാന് ദമ്പതികളുടെ മകനായി 1929ല്‍ ബര്‍മയിലായിരുന്നു ഫാലി എസ്. നരിമാന്റെ ജനനം. മുംബൈയില്‍ കുടിയേറിയ അദ്ദേഹം നിയമവിദ്യാഭ്യാസം അടക്കം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബോംബെ ഹൈകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1971 മുതല്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനായി. കേന്ദ്ര സര്‍ക്കാറിനായി നിരവധി കേസുകളില്‍ ഹാജരായി.
1972 മുതല്‍ 1975 ജൂണ്‍ വരെ അഡ്വക്കേറ്റ് സോളിസിറ്റര്‍ പദവി വഹിച്ചിരുന്നു. എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ സൂചകമായി പദവി രാജിവെച്ചു. 1991 മുതല്‍ ബാര്‍ അസോസിയേഷന് ഇന്ത്യ പ്രസിഡന്റ് ആയിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസുമായി ബന്ധപ്പെട്ട മാധ്യമ സ്വാതന്ത്ര്യ കേസ്, കൊളീജിയം കേസ്, ഭോപ്പാല്‍ ദുരന്ത കേസ് അടക്കമുള്ളവയില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ച അഭിഭാഷകനാണ് ഫാലി എസ്. നരിമാന്. ഒരു ജനപ്രതിനിധിക്ക് 6 മാസത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ശിക്ഷപ്പെട്ടാല്‍ അംഗത്വം റദ്ദാകുമെന്ന ചരിത്ര വിധിക്ക് കാരണമായ ലില്ലി തോമസ് കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായത് നരിമാന് ആയിരുന്നു.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചിരുന്നു. 1999 മുതല്‍ 2005 വരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ബിഫോര്‍ മെമ്മറി ഫെയ്ഡ്സ് ആണ് ആത്മകഥ. ദ് സ്റ്റേറ്റ് ഓഫ് നേഷന്‍, ഗോഡ് സേവ് ദ ഹോണറബിള്‍ സുപ്രീം കോര്‍ട്ട് എന്നിവയാണ് മറ്റ് രചനകള്‍.
ഭാര്യ: ബാപ്സി എഫ്. നരിമാന്, സുപ്രീംകോടതി മുന്‍ ജഡ്ജി റോഹിന്റണ്‍ ഫാലി നരിമാന് മകനാണ്. മകള്‍: അനഹീത നരിമാന്, മരുമകള്‍: സനയ നരിമാന്.
india
60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍
ഉത്തരപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.
ലഖ്നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.
അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന് (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.
ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന് സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന് അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന് ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.
india
നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം
നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.
20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്സ്പ്രസില്‍ 2 എ.സി എക്സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.
വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.
ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:
സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.
പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.
പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.
india
ബംഗളൂരില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന് (21), റാന്നി സ്വദേശിനി ഷെറിന് (21) എന്നിവരാണ് മരണപ്പെട്ടത്.
കര്‍ണാടകയിലെ ചിക്കബനാവറയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന് (21), റാന്നി സ്വദേശിനി ഷെറിന് (21) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world8 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

