Connect with us

india

ചര്‍ച്ചയില്ല, സംവാദമില്ല, ചോദ്യങ്ങളില്ല, മൂന്നു മണിക്കൂര്‍ കൊണ്ട് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ‘ചുട്ടെടുത്തത്’ ഏഴു ബില്ലുകള്‍!

പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്രയും ബില്ലുകള്‍ മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കിയെടുത്തത്.

Published

on

ന്യൂഡല്‍ഹി: വെറും മൂന്നര മണിക്കൂറില്‍ പാര്‍ലമെന്റ് നിയമമാക്കിയത് ഏഴ് സുപ്രധാന ബില്ലുകള്‍. പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്രയും ബില്ലുകള്‍ മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കിയെടുത്തത്.

വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ അവതരിപ്പിച്ച ദ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലോസ് (ഭേദഗതി) ബില്‍ ആണ് ആദ്യത്തേത്. ചെറു ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. എന്‍ഡിഎ എംപിമാര്‍ ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷത്തിന്റെ ബഞ്ചുകള്‍ കാലിയായിരുന്നു.

രണ്ടാമത്തെ ബില്‍ ദ എസന്‍ഷ്യല്‍ കമ്മോഡീറ്റീസ് (ഭേദഗതി) ബില്‍ ആയിരുന്നു, കാര്‍ഷിക ബില്ലിലെ മൂന്നാമത്തേത്. എഐഎഡിഎംകെ, ബിജെഡി, തമിഴ് മാനില കോണ്‍ഗ്രസ്, ടിഡിപി കക്ഷികള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് വ്യവസ്ഥ ചെയ്ത നഷ്ടപരിഹാരം കൂട്ടണമെന്ന് ബിജെഡിയുടെ അമര്‍ പട്‌നായിക് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു.

രണ്ടു ബില്ലും സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ഡിഎംകെയിലെ തിരുച്ചി ശിവ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഭാ നടപടികള്‍ ഡിഎംകെ ബഹിഷ്‌കരിച്ചതു കാരണം അദ്ദേഹത്തിന്റെ പ്രമേയം പരിഗണിച്ചില്ല.

ബാങ്കിങ് ആന്‍ഡ് റെഗുലേഷന്‍ (ഭേദഗതി) ബില്‍ ആണ് മൂന്നാമത്തെത്. കമ്പനീസ് ആക്ട്, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ബില്‍, രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റി ബില്‍, ദ ടാക്‌സേഷന്‍ ആന്‍ഡ് അതര്‍ ലോസ് (റിലാക്‌സേഷന്‍ ആന്‍ഡ് അമന്‍ഡ്‌മെന്റ് ഓഫ് സെര്‍ട്ടര്‍ പ്രൊവിഷന്‍സ്) ബില്‍ എന്നിവയാണ് മറ്റുള്ളവ.

തിടുക്കപ്പെട്ട് ബില്‍ പാസാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി അടക്കമുള്ളവര്‍ രംഗത്തു വന്നു. ചോദ്യോത്തര വേളയില്ലാത്ത, ചര്‍ച്ചയില്ലാത്ത ഒരു പാര്‍ലമെന്റ് നികുതിദായകരുടെ പണത്തില്‍ വേണോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സുപ്രധാന ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ട് സമഗ്രമായ ചര്‍ച്ചയാണ് വേണ്ടെന്ന് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍ പറഞ്ഞു.

പ്രധാന ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു എങ്കിലും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കാര്‍ഷിക ബില്‍ പാസാക്കുന്നതിനിടെ രാജ്യസഭയില്‍ നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയിരുന്നത്.

india

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മയുടെ ശകാരം; വിദ്യാര്‍ഥിനി ജീവനൊടുക്കി

. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

Published

on

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനുടുക്കി. ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

അമിതമായി മൊബൈല്‍ ഫോണില്‍ കളിച്ചതോടെ അമ്മ കുട്ടിയെ ശകാരിക്കുകയായിരുന്നു. തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ കുട്ടി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Continue Reading

india

അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടി

സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി.

Published

on

ന്യൂഡല്‍ഹി: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി. അസം പൊലീസ് ദിനാചരണ ചടങ്ങിലാണ് സംസ്ഥാന പൊലീസ് മേധാവി ഞ്ജാനേന്ദ്ര പ്രതാപ് സിങ് ഇക്കാര്യം അറിയിച്ചത്.

അതേസമയം മറ്റു നാലു ജില്ലകളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചതായും ഡി.ജി.പി പറഞ്ഞു. ദിബ്രുഗഡ്, തിന്‍സുകിയ, ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് അഫ്‌സ്പ നീട്ടിയത്. ജൊര്‍ഹാത്, കര്‍ബി ആങ്‌ലോങ്, ഗോലാഘട്ട്, ദിമ ഹസാവോ ജില്ലകളിലാണ് സൈനിക നിയമം പിന്‍വലിച്ചത്. ഏപ്രില്‍ 11നാണ് എട്ടു ജില്ലകളിലെയും അഫ്‌സ്പ ആറു മാസത്തേക്ക് നീട്ടി ഇതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി സെപ്തംബര്‍ 30ന് അവസാനിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

Continue Reading

crime

യോഗിയുടെ യു.പിയില്‍ 22കാരിയെ പൊലീസുകാര്‍ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

Published

on

യോഗിയുടെ ഉത്തര്‍പ്രദേശില്‍ 22കാരിയെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും തുടര്‍ന്ന് ബന്ദിയാക്കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, പേരറിയാത്ത മറ്റൊരു പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സെപ്തംബര്‍ 16നാണ് സംഭവം.

താനും ബുലന്ദ്ഷഹര്‍ സ്വദേശിയായ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവന്‍ നഗരവനം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മൂന്ന് പൊലീസുകാര്‍ അടുത്തെത്തുകയും യുവാവിനെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ പണമില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ച് പൊലീസുകാരുടെ കാലില്‍ വീണെങ്കിലും അവരുടെ മനസലിഞ്ഞില്ല. തുടര്‍ന്ന് പേ.ടി.എം വഴി 1000 രൂപ നല്‍കാന്‍ പ്രതിശ്രുത വരനെ നിര്‍ബന്ധിച്ചു. അത് നല്‍കി.

എന്നാല്‍ 5.5 ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പൊലീസുകാര്‍ തന്നെ അടിച്ചെന്നും ലൈംഗികബന്ധത്തിന് രാകേഷ് കുമാര്‍ തന്നെ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. വിട്ടയക്കുന്നതിന് മുമ്പ് ഇരുവരെയും ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടും ദുരിതം അവസാനിച്ചില്ല.

ആവര്‍ത്തിച്ചുള്ള ഫോണ്‍ കോളുകളിലൂടെ പ്രതികള്‍ യുവതിയെ ശല്യപ്പെടുത്തുകയും അവളുടെ വീട്ടിലെത്തുകയും ചെയ്തു. സെപ്തംബര്‍ 19ന് രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ തെളിവായി ഹാജരാക്കാന്‍ യുവതി സംഭാഷണം റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചതായി മനസിലാക്കിയ പ്രതികളിലൊരാളായ രാകേഷ് കുമാര്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഭീഷണി ഭയന്നും മാനസിക ആഘാതം മൂലവും ഉടന്‍ തന്നെ പരാതി നല്‍കാന്‍ യുവതിക്കായില്ല. തുടര്‍ന്ന് പത്ത് ദിവസത്തിനു ശേഷം യുവതി സഹായത്തിനായി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹി പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ വന്നതെന്നും അവര്‍ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് സെപ്തംബര്‍ 28ന് പ്രതികള്‍ക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഐപിസി 354 എ (1), 323, 504, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 3 പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയര്‍ പൊലീസ് ഓഫീസര്‍ നിമിഷ് പാട്ടീല്‍ പറഞ്ഞു, ഇവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending