Connect with us

crime

ഉത്തരാഖണ്ഡില്‍ 2 ബി.ജെ.പി നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമ കേസ്

പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്.

Published

on

ഉത്തരാഖണ്ഡില്‍ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് 2 ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാനത്തെ കുമയോണ്‍ മേഖലയില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ഉത്തരാഖണ്ഡ് കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ മുകേഷ് ബോറ, അല്‍മോറ ജില്ലയിലെ ഉപ്പ് ബ്ലോക്ക് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഭഗവത് സിങ് ബോറ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരില്‍ ഭഗവത് സിങ് ബോറയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശാരീരികമായി തന്നെ ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബിന്ദുഖട്ടയിലെ വിധവയായ ഒരു സ്ത്രീ മുകേഷ് ബോറക്കെതിരെ പരാതി നല്‍കുകയായിരുന്നു. സ്ഥിരമായ ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലൈംഗികമായി അതിക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

2021 നവംബര്‍ 10ന് കേസിനാസ്പദമായ അതിക്രമം നടന്നത്. കാത്ഗോഡത്തിലെ ഒരു ഹോട്ടലില്‍ വെച്ച് ബി.ജെ.പി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പൊലീസില്‍ മൊഴി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 506 വകുപ്പുകള്‍ പ്രകാരമാണ് ഇരു നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. അതിക്രമങ്ങളില്‍ അന്വേഷണം തുടരുക യാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായ ഭഗവത് സിങ്ങിനെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി എസ്.എസ്.പി ദേവേന്ദ്ര പിഞ്ച പറഞ്ഞു.

പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട എല്ലാ ലൈംഗികാതിക്രമ കേസുകളിലും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപുറമെ പശ്ചിമബംഗാളില്‍ വീണ്ടും ലൈംഗികാതിക്രമങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യം നിലനില്‍ക്കെയാണ് സംസ്ഥാനത്ത് വീണ്ടും ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ ബിര്‍ബൂം ജില്ലയിലെ നഴ്‌സും നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കടയില്‍ നിന്ന് വരികയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

പരിശോധനക്കിടയില്‍ രോഗിയില്‍ നിന്നുമാണ് നഴ്‌സിന് അതിക്രമം നേരിടേണ്ടി വന്നത്. ശരീരത്തില്‍ സ്പര്‍ശിക്കുകയും പ്രതികരിച്ചപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നും നഴ്‌സ് പറഞ്ഞു. തുടര്‍ന്ന് നഴ്‌സിന്റെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending