india
ലൈംഗിക അതിക്രമക്കേസ്; പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.
ലൈംഗികാതിക്രമ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.
ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. എന്നാല്‍, കേസെടുക്കുന്നതിനു മുന്‍പേ രാജ്യം വിട്ട പ്രജ്ജ്വല്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ്. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രജ്ജ്വലിനെ കഴിഞ്ഞ ദിവസം ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്ജ്വലിന്റെ വീഡിയോ വിവാദം.
അന്വേഷണം തീരും വരെ പ്രജ്ജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ഹുബ്ബള്ളിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് കര്‍ണാടക ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രജ്വലിനെതിരായ പരാതി ദേശീയ തലത്തില്‍ ബിജെപിയെ കൂടി പ്രതിരോധത്തിലാക്കിയതോടെ ഘടക കക്ഷി നേതാവിനെ അമിത് ഷാ തള്ളിപ്പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം സ്വന്തം സര്‍ക്കാര്‍ ഇത്രയും നാള് എന്ത് ചെയ്യുകയായിരുന്നു എന്നാണ് രാഹുലും പ്രിയങ്കയും ചോദിക്കേണ്ടത് എന്ന് അമിത് ഷാ പറഞ്ഞിരുന്നു.
india
60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍
ഉത്തരപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.
ലഖ്നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.
അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന് (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.
ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന് സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന് അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന് ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.
india
നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം
നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.
20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്സ്പ്രസില്‍ 2 എ.സി എക്സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.
വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.
ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:
സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.
പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.
പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.
india
ബംഗളൂരില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന് (21), റാന്നി സ്വദേശിനി ഷെറിന് (21) എന്നിവരാണ് മരണപ്പെട്ടത്.
കര്‍ണാടകയിലെ ചിക്കബനാവറയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന് (21), റാന്നി സ്വദേശിനി ഷെറിന് (21) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world10 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

