പൊള്ളാച്ചി: അണ്ണാ കോളനിയില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 വയസ്സുകാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സ്ഥലത്തെ പോളിടെക്‌നിക് വിദ്യാര്‍ഥിയായ ശക്തിവേലാണ് (19) അറസ്റ്റിലായത്.

ശക്തിവേലിന്റെ വീട്ടില്‍ പെണ്‍കുട്ടിയുണ്ടെന്നും വിട്ടുകിട്ടണമെന്നും അമ്മ വനിതാ പോലീസില്‍ പരാതി നല്‍കി. കുട്ടി രക്ഷിതാക്കളുടെ കൂടെ പോകാന്‍ വിസമ്മതിച്ചെങ്കിലും സമാധാനിപ്പിച്ച് രക്ഷിതാക്കളുടെ കൂടെ പറഞ്ഞയച്ചു. രക്ഷിതാക്കള്‍ കുട്ടിയെ പാലക്കാട്ടുള്ള ബന്ധുവീട്ടിലാക്കി.

കുട്ടിക്ക് വയറുവേദന വന്നതിനാല്‍ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എട്ടു മാസം ഗര്‍ഭമുള്ള വിവരമറിഞ്ഞത്. കുട്ടിയുടെ അമ്മ പൊള്ളാച്ചി വനിതാ പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.