തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ ഗുണ്ടാ ആക്രമണം. എസ്.എഫ്.ഐ നേതാക്കളുടെ അപ്രമാധിത്യം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ക്യാന്റീനിലിരുന്ന് പാട്ട് പാടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

അതേസമയം സംഘര്‍ഷമുണ്ടായത് അറിഞ്ഞില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. താന്‍ അഡ്മിഷന്റെ തിരിക്കിലായിരുന്നു എന്നും സംഘര്‍ഷമുണ്ടായത് അറിഞ്ഞില്ലെന്നും പറഞ്ഞ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളെ തിരക്കിട്ട് ക്യാമ്പസിന് പുറത്താക്കി. ഏറെക്കാലമായി യൂണിവേഴ്‌സിറ്റി കോളേജില്‍ തുടരുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.