കൊല്ലം ജില്ലയില്‍ എസ്എഫ്‌ഐ- ബിജെപി സംഘര്‍ഷം. കൊല്ലം കടക്കലില്‍ എസ് എച്ച് എം കോളേജിനു മുന്നിലാണ് സംഭവം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തിന് കൈക്ക് വെട്ടേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

കാരണം വ്യക്തമല്ല. പ്രേകോപനവുമില്ലാതെയാണ് ആക്രമണമെന്ന് ഇരുകൂട്ടരും വാദിക്കുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്