പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. പഞ്ചാബിലെ ചുമതലയുള്ള ഹരീഷ് റാവത്ത് ആണ് വ്യക്തമാക്കിയത്. കോൺഗ്രസ് നേതൃത്വവുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം.

മന്ത്രിസഭാ പുനസംഘടനമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾക്ക് പിന്നാലെയാണ് സിന്ധു പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നത്. എന്നാൽ സിന്ധുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിച്ചിരുന്നില്ല.

എന്നാൽ തന്റെ ആശങ്കകൾ പാർട്ടി ഹൈക്കമാൻഡുമായി പങ്കു വെച്ചിട്ടുണ്ടെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എന്ത് തീരുമാനമെടുത്താലും അത് പഞ്ചാബിന്റെ നന്മക്ക് വേണ്ടി ആകുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും സിദ്ധു വ്യക്തമാക്കി. ഹൈക്കമാൻഡ് എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കുമെന്നും സിദ്ധു കൂട്ടി ചേർത്തു.

ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കാം.