Connect with us

kerala

ജനങ്ങളുടെ ജീവന് പുല്ലുവില്ല;കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ അഴിമതി മൂടിവെക്കാന്‍ ശ്രമം

കമ്പിയും സിമന്റും നാലിലൊന്നോളം കുറച്ച് നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കേസ്സെടുക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ ഒരു നീക്കവും നടത്താതെ അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു

Published

on

മൂന്ന് ഏക്കര്‍ സ്ഥലത്ത് നൂറ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനും 25 ബസ്സുകള്‍ക്ക് ഒരേസമയം അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം പത്തു നിലയില്‍ പണികഴിപ്പിച്ച ഇരട്ടടവറുകളിലെ വരുമാനവും ലക്ഷ്യമിട്ട കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുഛയം ഏതു സമയവും പൊളിഞ്ഞുവീഴാമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും ഒളിച്ചുകളിച്ച് സര്‍ക്കാര്‍. ബലക്ഷയമുണ്ടെന്നും ഏതു സമയവും തകരുമെന്നുമുള്ള റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ചുളുനിരക്കില്‍ കെട്ടിടം വാടകക്ക് നല്‍കിയവര്‍ സ്റ്റാന്റ് മാറ്റാതെ ജനങ്ങളുടെ ജീവന്‍ പന്താടുന്നു.

ചതുരശ്ര അടിക്ക് 1500 രൂപ നിരക്കില്‍ 19.73 കോടിക്ക് കെടിഡിഎഫ്‌സിയെ ഏല്‍പ്പിക്കുകയും പലകാരണങ്ങള്‍ പറഞ്ഞ് അവര്‍ വര്‍ക്ക് നീട്ടികൊണ്ട് പോവുകയുമായിരുന്നു. ഒടുവില്‍ 74.79 കോടി ചിലവാക്കിയാണ് പണി തീര്‍ന്നത്. 11 ലിഫ്റ്റുകള്‍ രണ്ട് എസ്‌കലേറ്ററുകള്‍ എന്നിവ ടെര്‍മിനലിനുള്ളിലുണ്ട്. വിദഗ്ധരുടെ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയായിരുന്നു നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഒരു ജീവനക്കാരന്‍ ജോലിക്കിടെ മരണപ്പെട്ടിട്ടും തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിരുന്നില്ല.

കമ്പിയും സിമന്റും നാലിലൊന്നോളം കുറച്ച് നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കേസ്സെടുക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ ഒരു നീക്കവും നടത്താതെ അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 2009 ല്‍ ആരംഭിച്ച് ബഹുനില കെട്ടിട സമുഛയത്തിന്റെ നിര്‍മാണം 2015ലാണ് പൂര്‍ത്തിയായത്. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് തുടങ്ങി. കരാറടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്ക് വാടകക്ക് നല്‍കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സിയും കെ.റ്റി.ഡി.എഫ്.സിയും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം ആറു വര്‍ഷത്തോളമാണ് നീണ്ടത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഏതു സമയവും തകര്‍ന്നു വീഴാമെന്നുമുള്ള ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദരുടെ പഠന റിപ്പോര്‍ട്ട് പോലും പൂഴ്ത്തിവെച്ചാണ് രണ്ടു മാസം മുമ്പ് സമുച്ചയത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ നല്‍കിയത്. 2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും ഇപ്പോള്‍ ടെന്‍ഡര്‍ നേടിയ അലിഫ് ബില്‍ഡേഴ്‌സും ഒന്നുതന്നെയെന്ന സംശയം ബലപ്പെടുമ്പോള്‍ ദുരൂഹത വര്‍ധിക്കുകയാണ്. തിരുവമ്പാടി സ്വദേശി മൊയ്തീന്‍ കോയയാണ് രണ്ടു സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടര്‍.

2015ല്‍ 50 കോടിയായി തിരിച്ച് നല്‍കേണ്ടതില്ലാത്ത നിക്ഷേപവും 50 ലക്ഷം രൂപ വാടകയുമായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടപടിക്രമങ്ങളിലെ അപാകതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഹൈക്കോടതി ആ ടെന്‍ഡര്‍ റദ്ദാക്കിയത്. 2018 ലെ ടെന്ററിലാണ് അലിഫ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവും പങ്കെടുത്തത്. അലിഫ് ബില്‍ഡേഴ്‌സ് 17 കോടി രൂപ സ്ഥിര നിക്ഷേപമായും 43 ലക്ഷം രൂപ വാടകയുമായാണ് നിശ്ചയിച്ചിരുന്നത്. 17 കോടി രൂപ മൂന്നുമാസത്തിനകം നല്‍കണമെന്ന കരാര്‍ പാലിക്കാത്തതിനാല്‍ കരാര്‍ റദ്ദായി. വീണ്ടും അലിഫ് ബില്‍ഡേഴ്‌സിന് തന്നെ കരാര്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും രണ്ടാമത് രംഗത്തെത്തിയ അലിഫ് ബില്‍ഡേഴ്‌സും ഒരേ കമ്പനിയാണ് എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നത്. 17 കോടി രൂപ സ്ഥിര നിക്ഷേപത്തിനും 43 കോടി വാടകയ്ക്കും 30 വര്‍ഷത്തേക്ക് പാട്ടക്കരാറായാണ് അലിഫ് ബില്‍ഡേഴ്‌സിന് കൈമാറിയത്. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടു തിരക്കിട്ട് കൈമാറിയ കരാറില്‍ ഒന്നര വര്‍ഷത്തെ വാടക ഇളവ് നല്‍കിയത് കെട്ടിടം ബലം കൂട്ടല്‍ മുന്നില്‍ കണ്ടായിരുന്നുവത്രെ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending