Connect with us

kerala

‘അടുത്ത തവണ ഷാഫി തോല്‍ക്കും’; സഭയില്‍ അസാധാരണ പരാമര്‍ശവുമായി സ്പീക്കര്‍

. സഭയിലെ പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെ ന്നായിരുന്നു സ്പീക്കറുടെ അസാധാരണ പരാമര്‍ശം.

Published

on

ബ്രഹ്മപുരം വിഷയത്തില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം കനക്കുന്നതിനിടെ അസാധാരണ പരാമര്‍ശവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഭയിലെ പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെ ന്നായിരുന്നു സ്പീക്കറുടെ അസാധാരണ പരാമര്‍ശം.

ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സ്പീക്കര്‍ സൂചിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലര്‍ക്കെതിരായ പോലീസ് നടപടിയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് സഭയില്‍ ബഹളം ഉയര്‍ന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending