തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരൂര്‍ സ്വദേശി ഷാഫില്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ് ഖാര്‍ മൂന്നാം റാങ്കും നേടി.
ഐഐടി-ജെഇഇ പരീക്ഷയിലും മികച്ച വിജയാണ് ഒന്നാം റാങ്ക് നേടിയ ഷാഫില്‍ സ്വന്തമാക്കിയത്. ജെ.ഇ.ഇ ഓള്‍ ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാം റാങ്കാണ് ഷാഫില്‍ നേടിയത്.