Video Stories
കേന്ദ്ര ബജറ്റും കോഴിക്കോടന്‍ ഹല്‍വയും തമ്മിലുള്ള ബന്ധം
ശാഹിദ് തിരുവള്ളൂര്‍
നേരിട്ടു ബന്ധമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റുമായി ബന്ധപ്പെട്ട ചില ജോലികളിലായിരുന്നു, കഴിഞ്ഞ രണ്ടാഴ്ച. അതുകൊണ്ടാണ് ഈ കുറിപ്പും അതേക്കുറിച്ചാവട്ടെ എന്നു തോന്നിയത്..
ബജറ്റും നമ്മുടെ കോഴിക്കോടന്‍ ഹല്‍വയും തമ്മില്‍ ബന്ധമുള്ള കാര്യം എത്ര പേര്‍ക്കറിയാം. ബജറ്റ് അച്ചടിപ്രക്രിയ തുടങ്ങുന്നതു തന്നെ ഹല്‍വ സെര്‍മണിയോടെയാണ്. പാചകക്കാര്‍ വലിയ ചെമ്പില്‍ (കദായി എന്ന് സാങ്കേതിക ഭാഷ്യം) ഹല്‍വ വയ്ക്കും. ഡല്‍ഹി നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയത്തിലാണ് ഈ സല്‍ക്കാരം നടക്കുക. കേന്ദ്ര ധനമന്ത്രി നേരിട്ടെത്തി ഹല്‍വ വിതരണം ഉദ്ഘാടിക്കും. ഹല്‍വയും തിന്ന് ഉദ്യോഗസ്ഥര്‍ അച്ചടി തുടങ്ങും. ഒരു കയ്യില്‍ ഒറിജിനല്‍ ഹല്‍വയും മറുകയ്യില്‍ ബജറ്റ് ഹല്‍വയും. കോഴിക്കോടന്‍ ഹല്‍വ എന്നത് വെറുതെ തള്ളിയതാണേ, രണ്ടിന്റെയും ക്രക്സ് ഹൽവയാണ് എന്നതിനപ്പുറം ബന്ധമൊന്നുമില്ല.
പക്ഷെ, ഹല്‍വയും തിന്ന് പുറത്തു പോകാമെന്നു കരുതണ്ട. ആര്‍ക്കും പുറത്തുപോകാനാകില്ല. ഫോണ്‍ പോലും ഔദ്യോഗിക ടെലിഫോണിലൂടെ മാത്രം. അതുതന്നെ 24/7 ഐ.ബി നിരീക്ഷണത്തിലും. ബജറ്റ് അവതരിപ്പിക്കുന്നതു വരെ എല്ലാവരും അവിടെത്തന്നെ. പുറത്തു നിന്നുള്ള പ്രവേശനവും അനുവദിക്കില്ല. ഇരുനൂറോളം പേര്‍ അവിടെയുണ്ടാകും. ഇവരുടെ കുടി, തീറ്റ, ചികിത്സ, ആംബുലൻസ് എല്ലാം സജ്ജീകരിക്കും. സദാ കാവലിനായി പൊലിസും ഇന്റലിജന്‍സ് ബ്യൂറോയും ഗേറ്റിലുണ്ടാവും. ഇതാണ് ‘ക്വോറന്റൈന്‍ ഏരിയ’ എന്നറിയപ്പെടുന്നത്.
പണ്ട് പകര്‍ച്ചവ്യാധികളുണ്ടായപ്പോള്‍ രോഗികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്ന പ്രദേശത്തെയാണ് ‘ക്വോറന്റൈന്‍’ എന്നു വിളിച്ചിരുന്നത്. ബജറ്റ് രോഗം ബാധിച്ചവരെ സര്‍ക്കാര്‍ ഇന്നും അപ്രകാരം ഒറ്റപ്പെടുത്തുന്നു. സമ്പൂര്‍ണ്ണ, രഹസ്യാത്മകത തന്നെ ലക്ഷ്യം. പൊതുവെ, 15 ദിവസമാണ് ഈ ഐസൊലേഷന്‍ വാര്‍ഡ്.
ഇന്ത്യയില്‍ ബജറ്റ് തയ്യാറാക്കുന്നത് ധനമന്ത്രാലയമാണ്. സാമ്പത്തിക കാര്യ വകുപ്പിനു കീഴിലെ ബജറ്റ് ഡിവിഷന്‍ എന്ന വിഭാഗത്തിനാണ് ബജറ്റ് നിര്‍മാണത്തിന്റെ നേരിട്ടുള്ള ചുമതല. മറ്റു മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍, നീതി ആയോഗ് തുടങ്ങിയവരുമായി ചര്‍ച്ച ചെയ്താണ് അന്തിമരൂപം നല്‍കുന്നത്. ഈ ബജറ്റ് രേഖയാണ് ക്വോറന്റൈനിലേക്കു നീങ്ങുന്നത്. ഇതിന്റെ അച്ചടിപ്രവൃത്തികള്‍, റിവ്യു, എഡിറ്റിങ്, അന്തിമമായി ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥരുടെ കീഴിലെ മീഡിയ വർക്സ് തുടങ്ങിയ തയ്യാറെടുപ്പുകള്‍ അവിടെ നടന്നുവരുന്നു. വെട്ടലും തിരുത്തലുമൊക്കെ കഴിഞ്ഞ് ബജറ്റ് ദിനത്തിന്റെ തൊട്ടുതലേന്ന് രാത്രി 11 മണിക്കാണ് ഒടുവിലത്തെ അച്ചടി ആരംഭിക്കുന്നത്. അര്‍ധരാത്രിയോടെ ഇത് ധനമന്ത്രിയുടെ കൈകളിലെത്തും. പൊതുവെ ധനമന്ത്രി അതൊരു നല്ല തോല്‍പെട്ടിയിലാക്കി പാര്‍ലമെന്റിലേക്ക് വരും.
എന്തിന് തോല്‍പെട്ടി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ബജറ്റ് എന്ന വാക്കില്‍ തന്നെയുണ്ട്. ഈ വാക്കു വന്നത് bulga എന്ന ലാറ്റിൻ വാക്കില്‍ നിന്നാണ്. തോല്‍സഞ്ചി എന്നാണ് ഈ വാക്കിന്റെ അര്‍ഥം. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചാന്‍സലര്‍ ബജറ്റ് അവതരണം open budget (തോൽപെട്ടി തുറക്കൂ)എന്നു പറഞ്ഞു തുടങ്ങി; അതില്‍ പിന്നെ എല്ലാവരും അതു കോപ്പി ചെയ്തു. ഇന്ത്യക്കാരുടെ കാര്യം പറയേണ്ടല്ലോ. ഇന്ത്യയില്‍ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തിച്ചിരുന്നത്. 1947ലെ ആദ്യ ബജറ്റ് മുതൽ ഈ ബ്രീഫ്കേസിലാണ് ബജറ്റ് സഭയിലെത്തുന്നത്. സാധാരണ ബൗൺ നിറത്തിലുള്ള ബാഗ് ആണ് ഉപയോഗിച്ചു വരുന്നതെങ്കിലും 1991ൽ രാജ്യം തകർച്ച നേരിട്ട സമയത്തു മന്മോഹൻ സിങ് അവതരിപ്പിച്ച ഐതിഹാസിക ബജറ്റ് കൊണ്ടുവന്നത് കറുത്ത ബ്രീഫ്കേസിലായിരുന്നു. ജവഹർലാൽ നെഹുറുവും യശ്വന്ത് സിൻഹയും കറുത്ത പെട്ടി കൊണ്ടുവന്നിട്ടുണ്ട്. പ്രണബ് മുഖർജി ഒരിക്കൽ ബജറ്റ് കൊണ്ടുവന്നത് ചുവന്നപെട്ടിയിലായിരുന്നു. എന്നാലിത്തവണ 89th ബജറ്റിൽ ബ്രീഫ് കേസ് ചരിത്രം തന്നെ മാറ്റിയിരിക്കുകയാണ് നിര്‍മലാ സീതാരാമൻ.
ചുവന്ന തുണിയില്‍ പൊതിഞ്ഞ ഒരു ഫയല്‍ക്കെട്ടുമായിട്ടാണ് നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരത്തിനായി പാര്‍ലമെന്റിലെത്തിയത്. അശോക ചിഹ്നം പതിച്ച ചുവന്ന തുണി.
ഏതായാലും ബജറ്റുമായി ധനമന്ത്രി പാര്‍ലമെത്തുന്നതോടെയാണ് എസൊലേഷന്‍ വാര്‍ഡിലെ ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി ശ്വാസംവിടുക.
ഹാവൂ, ഇനി നിർത്തി വീട്ടിൽ പോകാം ലേ…
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india12 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala11 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

