രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ സ്വിങ് ബൗളിങ്. സെഞ്ച്വറി നേടിയ മുഈന്‍ അലിയുടെ സ്റ്റമ്പ് പിഴുതാണ് ഷമി ഈ ബൗളിങ് പ്രകടനം നടത്തിയത്. പന്തിനെ നോക്കിനില്‍ക്കാനെ അലിക്ക് കഴിഞ്ഞുള്ളൂ. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുമെന്ന് കരുതി അലി ലീവ് ചെയ്തെങ്കിലും, പന്ത് തിരിഞ്ഞ് സ്റ്റമ്പില്‍ തന്നെ കൊള്ളുകയായിരുന്നു. മത്സരത്തില്‍ അലി 117 റണ്‍സ് നേടി. 213 പന്തില്‍ നിന്ന് 13 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു അലിയുടെ ഇന്നിങ്സ്. ഇന്ത്യന്‍ മണ്ണില്‍ അലിയുടെ ആദ്യ സെഞ്ച്വറിയാണിത്.

Indian players celebrate the wicket of England's batsman Jonny Bairstow during the second day of the first test cricket match between India and England in Rajkot, India, Thursday, Nov. 10, 2016. (AP Photo/Rafiq Maqbool)

നാലിന് 311 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി അലിയും ബെന്‍ സ്റ്റോക്കും കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണ് ഷമിയുടെ മനോഹരമായ സ്വിങ് ബൗളിങ്ങില്‍ അലി പുറത്തായത്. മത്സരത്തില്‍ ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 520 കടന്നിട്ടുണ്ട്. അലിക്ക് പുറമെ ജോ റൂട്ട്(124) ബെന്‍ സ്റ്റോക്ക്(128) എന്നിവരും സെഞ്ച്വറി കുറിച്ചു. റൂട്ടിനെയും സ്റ്റോക്കിനെയും ഉമേഷ് മടക്കുകയായിരുന്നു.
ആ വീഡിയോ കാണാം….


Don’t miss: ആ വിക്കറ്റ് നീതിയോ? ജോ റൂട്ടിനെ പുറത്താക്കിയ ഉമേഷിന്റെ ക്യാച്ച് വിവാദമാവുന്നു