ബംഗളൂരു: കന്നഡ നടിയും കാമുകനും ചേര്‍ന്ന് നടിയുടെ സഹോദരനെ കൊലപ്പെടുത്തി. കന്നഡ താരം ഷനായ കത്വേയും പങ്കാളി നിയാസും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

വ്യവസായിയായ നിയാസുമൊത്തുമുള്ള താരത്തിന്റെ പ്രണയത്തിന് സഹോദരന്‍ രാകേഷ് കത്വേ എതിരായിരുന്നു. ഇക്കാരണത്താലാണ് സഹോദരനെ നടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു.

രാകേഷ് കത്വേയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രില്‍ 12ന് കത്തി കരിഞ്ഞ നിലയില്‍ ഒരു അജ്ഞാത മൃതദേഹം ദേവരഗുഡിഹള്‍ കാട്ടില്‍ കണ്ടെത്തുന്നത്. ഇത് രാകേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും കൂടുതല്‍ അന്വേഷണത്തില്‍ കൊലപാതകികളെ തിരിച്ചറിയുകയും ചെയ്തു.