Video Stories
മമതയ്ക്ക് പൊള്ളും, ശാരദ കുഭകോണ കസില് 12 നേതാക്കള്ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര് സമര്പ്പിച്ചു

ശാരദാ ചിട്ടി ഫണ്ട് കുഭകോണ കേസില് തൃണമൂല് കാണ്ഗ്രസ്സിലെ 12 നേതാക്കള്ക്ക് എതിരെ സി.ബി.ഐ സമര്പ്പിച്ച എഫ്.ഐ.ആര് പാര്ട്ടിക്ക് കനത്ത
തിരിച്ചടി നല്കും.
ശാരദാ ചിട്ടി കമ്പനിയില് പണം കൈപറ്റിയവരുടെ പേരുകള് എഫ.ഐ.ആറില് പരാമര്ശിച്ചിട്ടുണ്ടെന്ന് സി.ബി.ഐ പറഞ്ഞു.
നാരദാ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലായിരുന്നു തൃണമൂല് നേതാക്കന്മാര് പണം കൈപറ്റുന്ന ദൃശ്യം പകര്ത്തിയത്.
kerala
14കാരന് നിര്ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്
കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്.

കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്. തിരുവനന്തപുരം സ്വദേശി പ്രവീണ് അലക്സാണ്ടര് ആണ് അറസ്റ്റിലായത്. കൊച്ചി നോര്ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര് അറിയുന്നത്.
വീട്ടില് അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില് വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
ചേവായൂരില് വീട്ടിനുള്ളില് വയോധികരായ സഹോദരിമാരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.

കോഴിക്കോട്: ചേവായൂരില് വീട്ടിനുള്ളില് വയോധികരായ സഹോദരിമാരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില് ഒരാള് മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ് വിളിച്ച് അറിയിച്ചത്. ബന്ധുക്കള് എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില് മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില് നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില് സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില് നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില് പോലീസ് കേസെടുത്തു. ജയില് സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില് നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില് നിലവില് ആരെയും പ്രതി ചേര്ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില് സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില് കേസെടുത്തത്. ജയില് അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്; അന്തിമ ഒരുക്കങ്ങള് നേരിട്ട് വിലയിരുത്തി നേതാക്കള്
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില് വോട്ട് ചേര്ത്തു’; ആരോപണവുമായി തൃശൂര് ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന് ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india3 days ago
ചെന്നൈ സൂപ്പര് കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
kerala2 days ago
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില് മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര് തല്ലിക്കൊന്നു
-
india2 days ago
ബിഹാര് ബിജെപി നേതാക്കള്ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്