ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍(എന്‍.സി.പി) ശരത്പവാര്‍ രംഗത്ത്. നെഹ്‌റു കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആക്ഷേപിക്കുന്നുവെന്നും രാജ്യത്തിന് വേണ്ടിയുള്ള നെഹ്‌റു കുടുംബത്തിന്റെ ത്യാഗങ്ങള്‍ മോദി അറിഞ്ഞിരിക്കണമെന്നും ശരത്പവാര്‍ പറഞ്ഞു.

ഓരോ റാലിയിലും മോദി പറയുന്നു, ഒരു കുടുംബം ഈ രാജ്യം ഭരിച്ചതായി. എന്നാല്‍ ഈ കുടുംബം രാജ്യത്തിനായി നിരവധി ത്യാഗങ്ങള്‍ ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു പല തവണ ജയില്‍ ശിക്ഷ അനുഭവിച്ചു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തെ സംന്ധിച്ച് താങ്കള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എത്രത്തോളം ഇത് സാക്ഷാത്ക്കരിക്കാന്‍ സാധിച്ചുവെന്ന് താങ്കള്‍ പറയുന്നില്ല. നിങ്ങള്‍ ഒരു കുടുംബത്തെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും പവാര്‍ കുറ്റപ്പെടുത്തി.