ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ഇടത് കയ്യിലെ തള്ളവിരലിലേറ്റ പരിക്കാണ് ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയാണ് ശിഖര്‍ ധവാന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ധവാന് പരിക്കേറ്റത്. ഇതിന് പിന്നാലെ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് ധവാനെ മാറ്റിയിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമാണെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്നും പുറത്താകുന്നത്.

പരിക്കേറ്റ ധവാന്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ പരിക്ക് ഭേദമായതിന് ശേഷം വരാനിരിക്കുന്ന മത്സരങ്ങളില്‍ ധവാന്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനാകാന്‍ ധവാന് കഴിയാതെ പോയതാണ് പുറത്തേക്കുള്ള വഴിയായത്.
്ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.