ഡല്‍ഹി: എന്‍ഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ തുറന്നടിച്ച്് അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദര്‍. എന്‍ഡിഎ പേരിന് മാത്രമാണെന്നും മോദി അധികാരത്തിലെത്തിയ ശേഷം യോഗം ചേര്‍ന്നിട്ടില്ലെന്നും സുഖ്ബീര്‍ സിംഗ് തുറന്നടിച്ചു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് അകാലിദള്‍ എന്‍ഡിഎ വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടത്.

കഴിഞ്ഞ പത്ത് വര്‍ഷം എന്‍ഡിഎ പേരിന് മാത്രമാണ്. മറ്റൊന്നും എന്‍ഡിഎയില്‍ ഇല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു യോഗം പോലും വിളിച്ചതായി താന്‍ ഓര്‍ക്കുന്നില്ല. കൂട്ടുകെട്ട് എന്ന് പറയുന്നത് പേപ്പറില്‍ ഒതുങ്ങേണ്ടതല്ല. വാജ്‌പേയുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല. തന്റെ പിതാവ് എന്‍ഡിഎയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നുവെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹര്‍ സിമ്രത് ബാദല്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.