Connect with us

kerala

ഷോര്‍ട്ട് സര്‍ക്യൂട്ട്; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ പുക

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ പുക.

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ പുക. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിഴിഞ്ഞം കളിയിക്കാവിള ബസിലാണ് പുക ഉയര്‍ന്നത്.ഫയര്‍ ഫോഴ്സ് എത്തി പുക അണച്ചു. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്

Published

on

തൃശൂര്‍ കുന്നംകുളം പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Continue Reading

kerala

വി.എസിന്റെ ആരോഗ്യനില അതീവഗുരുതരം; രക്തസമ്മര്‍ദ്ദം ഉയര്‍ന്നും താഴ്ന്നുമിരിക്കുന്നത് പ്രതിസന്ധി

ഇന്നലെ ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല.

Published

on

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു.

എന്നാല്‍ ഇന്നലെ ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നും താഴ്ന്നും നില്‍ക്കുകയാണ്. ഇതിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയില്‍ എത്തിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സംഘം വി.എസിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

Continue Reading

kerala

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Published

on

തൃശൂര്‍: മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (21) ആണ് മരിച്ചത്. പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്കുള്ള പാതയില്‍ ടയര്‍ മാറ്റാന്‍ ഒതുക്കി നിര്‍ത്തിയ ടിപ്പര്‍ ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending