കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് പി ജയരാജനും ടിവി രാജേഷും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരുവരേയും ഉള്‍പ്പെടുത്തി സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സി.പി.എം നേതാക്കള്‍ക്ക് തിരിച്ചടി നേരിട്ടത്.

മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ ഷുക്കൂര്‍(21) 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെടുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.