നടനും ബിഗ്‌ബോസ് താരവുമായ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അമ്മയും രണ്ട് സഹോദരിമാരുമുണ്ട്.

ബിഗ്‌ബോസ് 13 ലെ വിജയിയാണ് സിദ്ധാര്‍ഥ്. അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ്‌ബോസ് ഒടിടിയിലും ഡാന്‍സ് ദിവാനെ 3ലും കാമുകി ഷഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.

ഹംപ്റ്റി ശര്‍മ കെ ദുല്‍ഹാനിയ പോലുള്ള സിനിമകളിലും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.