Connect with us

More

ഏക സിവില്‍ കോഡ്: ഒപ്പ് ശേഖരണം വിജയിപ്പിക്കുക

Published

on

കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യത്തെ തിരസ്‌കരിച്ച് മത സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന ഒപ്പുശേഖരണം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. വിവിധ മത വിശ്വാസങ്ങള്‍ അനുസരിച്ചും വിശ്വാസ രഹിതമായും വ്യക്തിത്വം സംരക്ഷിക്കാന്‍ രാജ്യത്തെ ഭരണഘടന എല്ലാവര്‍ക്കും അവകാശം നല്‍കുന്നുണ്ട്. അതില്ലാതാക്കി ഏതെങ്കിലും ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഇതിനെതിരെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണം.

ഇസ്‌ലാമിക ശരീഅത്തിനെ ഉന്നംവെച്ച് സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്. മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, വനിതാലീഗ് പ്രവര്‍ത്തകര്‍ ഇന്നും നാളെയും വീടുകളും കവലകളും കേന്ദ്രീകരിച്ച് ഒപ്പ് ശേഖരണം നടത്തണം. പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒപ്പുകള്‍ വെവ്വേറെ ഫോറങ്ങളില്‍ ശേഖരിച്ച് ഇവ കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് ഒരു കോപ്പി രാഷ്ട്രപതിയുടെ സെക്രട്ടറിയുടെ ഇ മെയില്‍ (secy.president@rb.nic.in) വിലാസത്തിലും ഒരു കോപ്പി ലോ കമ്മീഷന്‍ ന്യൂഡല്‍ഹിയുടെ ഇ മെയിലി(Ici-dla@nic.in)ലേക്കും ഒരു കോപ്പി ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഇ മെയിലി (aimplboard@gmail.com)ലേക്കുമാണ് അയക്കേണ്ടത്.

സ്ത്രീകളുടെ ഒപ്പുകളുടെ ഒരു കോപ്പി നാഷണല്‍ വുമന്‍സ് കമ്മീഷന്റെ ഇ മെയില്‍ (ncw@nic.in) വിലാസത്തില്‍ കൂടി അയക്കണം. നാളെ തന്നെ പരമാവധി ഒപ്പുകള്‍ ശേഖരിച്ച് മേല്‍ പറഞ്ഞ ഇ മെയില്‍ വിലാസങ്ങളില്‍ അയക്കുന്നതോടൊപ്പം നവംബര്‍ അവസാനം വരെ ഒപ്പു ശേഖരണം തുടരുകയും എല്ലാവിഭാഗം ജനങ്ങളിലേക്കും ഇതിന്റെ സന്ദേശം എത്തിക്കുകയും വേണം. ശേഖരിക്കുന്ന മുഴുവന്‍ ഒപ്പുകളും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഓഫീസിലേക്ക് താഴെ എഴുതിയ വിലാസത്തില്‍ അയക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

hn-em-kw: General Secretary, All India Muslim Personal Low Board, 76A/1 Main Market, Okhla Vill, Jamia Nagar, New Delhi- 110025.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചത്തീസ്ഗഢിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചിട്ട് അഞ്ചു ദിവസം; പരിശോധന ഫോണ്‍ വെളിച്ചത്തില്‍

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം

Published

on

വൈദ്യുതിവിതരണം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 5 ദിവസം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫഌഷ്‌ലൈറ്റുകളുടെ സാന്നിധ്യത്തില്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം.

വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

അപകടത്തില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പിന്തുണച്ചു.

ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കണമെന്ന് ഡോ. അര്‍ജിത് ചൗധരി ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട്‌
ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 സമയമാറ്റം ഇങ്ങനെ

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

 ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്

 1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Trending