കേരള സാങ്കേതിക സര്‍വകലാശാലയിലേക്ക് വി.സിയായി ഗവര്‍ണര്‍ നിയമിച്ച സിസ തോമസിനെ വിദ്യാഭ്യാസവകുപ്പ് സീനിയര്‍ ജോ. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. പകരം മുന്‍ വിസി എം.എസ് രാജശ്രീയെ സര്‍ക്കാര്‍ നിയമിച്ചു. പ്രതികാരനടപടിയായാണ് ഇത് കണക്കാക്കുന്നത്. സര്‍ക്കാരിന് മാറ്റാമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിസി നിയമനത്തെ ഇത് ബാധിക്കില്ലെന്നാണ് നിയമോപദേശം.