kerala
സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിച്ചു; ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെ അഭയ കേസ്
സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം
കൊച്ചി: അന്വേഷണ ഏജന്‍സികള്‍ കണ്ടില്ലെന്ന് നടിക്കാനും ഉന്നതര്‍ തേച്ചുമായ്ക്കാനും ശ്രമിച്ച തെളിവുകള്‍ ഓരോന്നോരോന്നായി പുറത്തു വന്ന കാഴ്ചയാണ് അഭയ കേസിലുണ്ടായത്. കുറ്റാന്വേഷണ ചരിത്രത്തിലെ പല അപൂര്‍വ്വതകള്‍ക്കും കേസ് സാക്ഷിയായി. അതില്‍ പ്രധാനപ്പെട്ടതാണ് സിസ്റ്റര്‍ സെഫിക്ക് കന്യാകത്വം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്.
കന്യാകത്വം സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റി സര്‍ജറിയാണ് സിസ്റ്റര്‍ സെഫിക്ക് നടത്തിയത്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഇത് വച്ചു പിടിപ്പിച്ചതാണ് എന്നു മനസ്സിലായി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ.പി.രമയും പ്രിന്‍സിപ്പല്‍ ഡോ.ലളിതാംബിക കരുണാകരനും നല്‍കിയ മൊഴിയില്‍ ആണു ഇക്കാര്യം വ്യക്തമായത്. ഇത് കേസില്‍ വലിയ തെളിവുകളില്‍ ഒന്നായി മാറി.
താന്‍ കന്യകയാണ് എന്ന് സ്ഥാപിക്കാനാണ് സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റിക്ക് വിധേയയായത്. 2008 നവംബറില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇവരെ വിശദ പരിശോധനയ്ക്ക് വിധേയയാക്കിയത്. സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം. ഇതിന് പിന്നാലെയാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

സിസ്റ്റര്‍ അഭയ
ഫാദര്‍ തോമസ് കോട്ടൂരിനും പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫാദര്‍ ജോസ് പുതൃക്കയിലിനും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഇത് നേരിട്ടു കാണാന്‍ ഇടവന്നതാണ് അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.
1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ ജെഫി എന്നിവരാണ് അറസ്റ്റിലായിരുന്നത്. നാര്‍ക്കോ അനാലിസിസും പോളിഗ്രാഫും നടത്തിയ ശേഷമാണ് പ്രതികളെ സിബിഐ എഎസ്പി നന്ദകുമാര്‍ നായര്‍ അറസ്റ്റു ചെയ്തിരുന്നത്. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ അഗസ്റ്റിനും അറസ്റ്റിലായിരുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
മൊത്തം 133 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 49 പേരെ വിസ്തരിച്ചു. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിപ്പറഞ്ഞു എന്നത് കേസിലെ ഉന്നത ബന്ധം വ്യക്തമാക്കുന്നതായിരുന്നു. അതു കൊണ്ടു തന്നെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളാണ് കേസില്‍ വഴിത്തിരിവായത്.
kerala
കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍
ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.
ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
kerala
ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.
കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.
kerala
ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്
വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്‌ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala24 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala23 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala21 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

