Connect with us

Video Stories

കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ല; തമിഴ്‌നാട് ഫലത്തിന്റെ അര്‍ത്ഥമറിയണമെന്ന് സീതാറാം യച്ചൂരി

Published

on

കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലുണ്ടായ ഫലത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ 22 പേജുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചായിരുന്നു യച്ചൂരിയുടെ ഓര്‍മപ്പെടുത്തല്‍.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തി എന്നത് ശ്രദ്ധേയമായ കാര്യമാണെന്നും കോണ്‍ഗ്രസും കോണ്‍ഗ്രസ് ഇതര കക്ഷികളുമെന്ന നിലപാടല്ല പ്രധാനമെന്നും ഹിന്ദുത്വ ശക്തികളുടെ വെല്ലുവിളികള്‍ക്കെതിരായ നിലപാടുള്ള രാഷ്ട്രീയ കക്ഷികളും പ്രസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും യെച്ചൂരി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ഥിക്കായും സിപിഎം നേതാക്കള്‍ കാര്‍ത്തി ചിദംബരത്തിനു വേണ്ടിയും പ്രചാരണം നടത്തിയിരുന്നു.

നാല് വെല്ലുവിളികളാണ് പ്രധാനമായും ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് മുന്നിലുള്ളതെന്നും യെച്ചൂരി റിപ്പോര്‍ട്ടിൽ പറയുന്നു. മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ഹിന്ദുത്വ ശക്തികളുയര്‍ത്തുന്ന വെല്ലുവിളി, നവ ഉദാരവല്‍കരണ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ വന്‍കിട കോര്‍പറേറ്റുകളുണ്ടാക്കുന്ന നേട്ടം, ഭരണഘടനാ സ്ഥാപനങ്ങള്‍ നേരിടുന്ന കടന്നാക്രമണം, ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും നേരിടുന്ന വെല്ലുവിളി എന്നിങ്ങനെ നാല് വെല്ലുവിളികളാണ് പ്രധാനമായും പാര്‍ട്ടിയ്ക്ക് മുന്നിലുള്ളതെന്നും യെച്ചൂരി റിപ്പോര്‍ട്ടിൽ പറയുന്നു

കോണ്‍ഗ്രസും കോണ്‍ഗ്രസ് ഇതരരെന്നുള്ള നിലപാടല്ല, ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ നിലപാടുള്ള രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും ഒരുമിച്ചുനില്‍ക്കുയെന്നതാണ് പ്രസക്തമെന്ന് യച്ചൂരി വിശദീകരിച്ചു.

അതേസമയം, തിരിച്ചടി താല്‍ക്കാലികമാണെന്ന് കേരള ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടായതെന്നും സംഘടനപരമായി വീഴ്ചപറ്റിയിട്ടില്ലെന്നുമാണ് കേരള ഘടകത്തിന്റെ വിശദീകരണം. എന്നാല്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത് കാരണം അനുഭാവി വോട്ടുകള്‍ നഷ്ടമായെന്ന് കേരള ഘടകം സമ്മതിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ചോര്‍ന്നുപോയ വോട്ടുകളും ന്യൂനപക്ഷ പിന്തുണയും വീണ്ടെടുക്കാന്‍ ആകുമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന ഉറപ്പ്. കേരള ഘടകത്തിന് വേണ്ടി എളമരം കരീമാണ് സംസാരിച്ചത്. ഇന്നലെ തുടങ്ങിയ കേന്ദ്രകമ്മിറ്റി ഇന്നും തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending