ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡയറക്ടറുള്‍പ്പെടെ ആറു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ലോധി മേഖലയിലെ ഓഫീസില്‍ നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.
19 ലക്ഷം രൂപയുടെ ബില്‍ പാസാക്കുന്നതിന് സായി ഉദ്യോഗസ്ഥര്‍ മൂന്നു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
ഡയറക്ടര്‍ എസ്.കെ ശര്‍മ്മ, ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ഹരീന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, യു.ഡി ക്ലാര്‍ക്ക് വി.കെ ശര്‍മ, സ്വകാര്യ കരാറുകാരന്‍ മന്‍ദീപ് അഹൂജ, ജീവനക്കാരന്‍ യൂനുസ് എന്നിവരാണ് അറസ്റ്റിലായതെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
Be the first to write a comment.