കാസര്‍കോട്: കാസര്‍കോട് ചാനയില്‍ എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവത്തില്‍ സിപിഎം മാപ്പ് പറഞ്ഞു. സംഭവത്തിനെതിരെ സംസ്ഥാന വ്യാപകമായി കനത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് സിപിഎമ്മില്‍ താല്‍ക്കാലികമായെങ്കിലും തങ്ങളുടെ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് മാപ്പ് പറയേണ്ടിവന്നത്.

ഇന്ന് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി എസ്‌കെഎസ്എസ്എഫ് നേതാക്കളോട് മാപ്പ് പറഞ്ഞത്. ഇന്നലെ പതാക ഉയര്‍ത്തുന്നത് തടഞ്ഞ അതേസ്ഥലത്ത് തന്നെ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് പതാക ഉയര്‍ത്തിയത്.

ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പതാക ദിനത്തിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്താനെത്തിയപ്പോഴാണ് സിപിഎം-എസ്എസ്എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞത്. ഇതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സിപിഎം മുട്ടുമടക്കിയത്.