Connect with us

Video Stories

ആകാശത്തുണ

Published

on

 

കൊല്‍ക്കത്ത: ഇന്ത്യ ഇന്ത്യയായി-ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…! പക്ഷേ ആദ്യ രണ്ട് ദിനങ്ങള്‍ മഴയില്‍ കുതിര്‍ന്ന മല്‍സരത്തിന്റെ അന്ത്യദിനത്തിലും പ്രകൃതി കനിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക തോല്‍വിയുടെ വക്കത്തായിരുന്നു. ആകാശത്തോട് നന്ദി പറഞ്ഞ് അവര്‍ തട്ടിമുട്ടി മാനം കാത്തു. പോരാട്ടം സമനിലയിലായി. വിരാത് കോലിയെന്ന സൂപ്പര്‍ നായകന്റെ തട്ടുപൊളിപ്പന്‍ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് എട്ട് വിക്കറ്റിന് 352 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ സന്ദര്‍ശകരും വിജയവും തമ്മിലുള്ള അകലം 231 റണ്‍സായിരുന്നു. അര ദിവസത്തില്‍ തികച്ചും അപ്രാപ്യമായ സ്‌ക്കോര്‍. ദിനേശ് ചണ്ഡിമലിന്റെ സംഘം ആ ലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ശ്രമിച്ചില്ല. പകരം തട്ടിമുട്ടി സമയം കളയാനായിരുന്നു തീരുമാനം. പക്ഷേ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഉമേഷ് യാദവും പേസ് ബൗളിംഗിന്റെ സുന്ദരമായ തലങ്ങളിലുടെ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി ഏഴ് വിക്കറ്റുകള്‍ നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 75 റണ്‍സ് മാത്രം. നാടകീയമായി വിജയത്തിനരികിലേക്ക് ഇന്ത്യ നീങ്ങവെ ഭുവനേശ്വറും ഷമിയും ഉമേഷുമെല്ലാം അതിവേഗം സ്വന്തം ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചെത്തി അതിവേഗതയില്‍ പന്തെറിഞ്ഞു. പക്ഷേ ലങ്കക്കാര്‍ വിട്ടുകൊടുക്കാന്‍ ഭാമവില്ലാത്തത് പോലെ തട്ടിമുട്ടി സമയം കൊന്നു. പലവട്ടം അവര്‍ വെളിച്ചക്കുറവില്‍ അമ്പയര്‍മാരോട് പരാതി പറഞ്ഞു. അവസാനം 4-28ന് കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുമ്പോള്‍ നെടുവീര്‍പ്പിടുകയായിരുന്നു ലങ്കന്‍ ഡ്രസ്സിംഗ് റൂം. ചായക്ക് തൊട്ട് മുമ്പായിരുന്നു ലങ്ക രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ഇന്ത്യ പുറത്താക്കി. രണ്ട് പേരും അനാവശ്യ വൈഡ് പന്തുകള്‍ക്ക് ബാറ്റ് വെച്ചു. ചായക്ക് ശേഷം ആദ്യ ഇന്നിംഗ്‌സിലെ അര്‍ധ സെഞ്ച്വറിക്കാരായ എയ്ഞ്ചലോ മാത്യൂസും തിരിമാനെയും പുറത്തായി. പിന്നെ വന്നത് അനുഭവം കുറഞ്ഞ മധ്യനിരയായിരുന്നു. ഇവരെ വിറപ്പിച്ചു ഷമിയും ഭുവിയും. നായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി വീണപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് വിജയം മണത്തു. 11 ഓവര്‍ പന്തെറിഞ്ഞ ഭുവി എട്ട് റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റ് നേടിയപ്പോള്‍ 9.3 ഓവര്‍ എറിഞ്ഞ ഷമി 34 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ഉമേഷ് ഒരു വിക്കറ്റ് വീഴ്ത്തി.
രാവിലെ വിരാത് കോലിയുടെ ദിനമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന നായകന്‍ സുന്ദരമായി കളിച്ചിു. 119 പന്തില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായി കരിയറിലെ അമ്പതാമത്തെ സെഞ്ച്വറി. കെ.എല്‍ രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94) ചേതേശ്വര്‍ പുജാര (22) എന്നിവരും കാര്യമായ പിന്തുണ നല്‍കി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്ത ലക്മാല്‍ 93 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷനാകയും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച്ച മുതല്‍ നാഗ്പ്പൂരില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending