india
ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി
ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ ചെറിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വായു ഗുണനിലവാര സൂചിക (AQI) ‘വളരെ മോശം’ വിഭാഗത്തിൽ നിന്ന് ‘മോശം’ വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.
എന്നാൽ, തലസ്ഥാനത്തിലെ ചില ഇടങ്ങളിൽ ഇപ്പോഴും വായു ഗുണനിലവാരം ‘വളരെ മോശം’ നിലയിലാണ്. ഷാദിപൂർ (335), ജഹാംഗീർപുരി (324), നെഹ്റു നഗർ (319), ആർ.കെ. പുരം (307) എന്നിവിടങ്ങളിൽ AQI ഉയർന്ന നിലയിലാണ്. ബവാന, സിരിഫോർട്ട്, രോഹിണി, വിവേക് വിഹാർ, ബുരാരി, വസീർപൂർ തുടങ്ങിയ മേഖലകളിൽ AQI ‘മോശം’ വിഭാഗത്തിലാണ് തുടരുന്നത്. മന്ദിർ മാർഗിൽ ഏറ്റവും കുറഞ്ഞ AQI 158 രേഖപ്പെടുത്തി.
മലിനീകരണത്തെ തുടർന്ന് വായു ഗുണനിലവാരം നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ. 2026 ജനുവരിയോടെ ആറു പുതിയ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ കൂടി ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ജെ.എൻ.യു, ഇഗ്നു, മൽഛ മഹൽ, ഡൽഹി കാന്റോൺമെന്റ്, കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, എൻ.എസ്.യു.ടി വെസ്റ്റ് കാമ്പസ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
അതേസമയം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് നവംബറിൽ ഡൽഹി രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി കുറഞ്ഞ താപനില 11.5°C ആയി താഴ്ന്നു. പകൽസമയത്തെ പരമാവധി ശരാശരി താപനിലയും കുറഞ്ഞു — ഈ നവംബറിൽ 27.7°C ആയപ്പോൾ കഴിഞ്ഞ വർഷം 29.4°C ആയിരുന്നു.
india
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര് മരിച്ചു
ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
തമിഴ്നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര് മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്. രാമചന്ദ്രന് അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര് അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.
ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര് കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
india
ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കടലൂര്‍, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്.
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കല്‍ പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിലും ഇപ്പോള്‍ വ്യാപകമായ മഴ തുടരുകയാണ്.
ചെന്നൈ, പുതുക്കോട്ടെ, അരിയല്ലുര്, തഞ്ചാവൂര്‍, പെരാമ്പല്ലൂര്‍, തിരുച്ചിറപ്പള്ളി, സേലം, കള്ളകുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കടലോര മേഖലയിലെ 25 കിലോമീറ്റര്‍ പരിധിവരെ ശക്തമായ കാറ്റ് അനുഭവപ്പെടും. അതിന് ശേഷമാകട്ടെ ചുഴലിക്കാറ്റിന്റെ ശക്തി കുറച് ദുര്‍ബലമാകുമെന്നാണ് നിരീക്ഷണം. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം കടലില്‍ തന്നെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് മുന്നറിയിപ്പ്. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.
അതേസമയം, ശക്തമായ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിപുലമായി. മരണസംഖ്യ 159 കടന്നു. വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നിവ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലുകളും വ്യാപകമായിട്ടുണ്ട്. ഇതുവരെ 600-ല്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്നതായി ദുരന്തനിവാരണ വകുപ്പുകള്‍ അറിയിച്ചു.
നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന മേഖലകളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊളംബോയും അപകടസാധ്യതയുള്ള മേഖലകളില്‍ തുടരുകയാണ്.
india
ക്രിപ്റ്റോ വിപണി തകർന്നു; 50 ദിവസത്തിൽ 1.16 ലക്ഷം കോടി ഡോളർ നഷ്ടം
ക്രിപ്റ്റോകറൻസികളിലും അതുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) കനത്ത ചായുവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുംബൈ: ക്രിപ്റ്റോകറൻസി വിപണിയിൽ റെക്കോർഡ് തകർച്ച. വെറും 50 ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 1.16 ട്രില്യൺ ഡോളർ—ഏകദേശം 103 ലക്ഷം കോടി രൂപ. ക്രിപ്റ്റോകറൻസികളിലും അതുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) കനത്ത ചായുവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ജനുവരി മുതൽ ഇതുവരെ സ്വർണം 61.5% ലാഭം സമ്മാനിച്ചപ്പോൾ, ക്രിപ്റ്റോകറൻസികൾ 4.9% നഷ്ടം മാത്രമാണ് നൽകിയത്. “ക്രിപ്റ്റോ സ്വർണത്തിൻറെ പോലെ സുരക്ഷിത നിക്ഷേപമല്ല” എന്ന യാഥാർത്ഥ്യമാണ് വിപണിയിലെ കൂട്ടവിൽപ്പന വീണ്ടും ഓർമിപ്പിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ക്രിപ്റ്റോസമ്പത്തിന്റെ രാജാവായ ബിറ്റ്കോയിൻ ഒക്ടോബർ 6-ന് നേടിയ സർവകാല ഉയരമായ 126,198 ഡോളറിൽനിന്ന് നവംബർ 21-ൽ 80,660 ഡോളർ വരെ ഇടിഞ്ഞു—36% ഇടിവ്. വിപണിയിൽ നിന്ന് പുറത്ത് പോയത് ഏകദേശം 700 മില്യൺ ഡോളർ (6,255 കോടി രൂപ). ഫെഡറൽ റിസർവ് പലിശനിരക്കിൽ ഇളവ് നൽകുമെന്ന പ്രതീക്ഷയിലുണ്ടായ ചെറിയ തിരിച്ചുവരവ് ഒഴിച്ച്, ബിറ്റ്കോയിൻ ഇപ്പോഴും 28% ഇടിവിൽ വ്യാപാരം ചെയ്യപ്പെടുന്നു.
മുൻനിര 10 ക്രിപ്റ്റോകറൻസികൾക്കും ബന്ധപ്പെടുന്ന ആസ്തികൾക്കും ചേർന്ന് ഒരു ട്രില്യൺ ഡോളറിലധികം മൂല്യം ഇല്ലാതായി. സ്ട്രാറ്റജി INC പോലുള്ള ക്രിപ്റ്റോ-കമ്പനികളുടെ ഓഹരി വിപണിയും തകർന്നു; കമ്പനിയുടെ ഓഹരി വില ചരിത്രത്തിലെ ഉയരത്തിൽനിന്ന് 67% ഇടിഞ്ഞു. 6.4 ലക്ഷം ബിറ്റ്കോയിനുകളുടെ ഉടമസ്ഥതയാണ് സ്ട്രാറ്റജിയ്ക്കുള്ളത്.
സൊലാന 41%, ഇതേറിയം 35%, ബിനാൻസ് കോയിൻ 27% എന്നിങ്ങനെയും മറ്റു പ്രധാന നാണയങ്ങൾ ഇടിഞ്ഞു. കഴിഞ്ഞ വർഷം യു.എസ് അംഗീകരിച്ച ക്രിപ്റ്റോ ETF-കൾക്കും കനത്ത ആഘാതം നേരിട്ടു—ഐഷെയർസ് ഇതേറിയം ട്രസ്റ്റ് 35% നഷ്ടവും, ഗ്രേസ്കെയിൽ ബിറ്റ്കോയിൻ ട്രസ്റ്റും ഫിഡെലിറ്റി വൈസ്ഒറിജിൻ ബിറ്റ്കോയിൻ ഫണ്ടും 27% നഷ്ടവുമാണ് രേഖപ്പെടുത്തിയത്.
2000-22 കാലത്തെ ഐ.ടി ബബിൾ പൊട്ടലിനുശേഷം ഇത്ര വലിയൊരു വിപണിതകർച്ചയാണ് ആദ്യമായി അനുഭവപ്പെടുന്നതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. വൻ ചാഞ്ചാട്ടവും അനിശ്ചിതാവസ്ഥയും നിറഞ്ഞ ക്രിപ്റ്റോ വിപണി നിക്ഷേപകർക്ക് യഥാർത്ഥത്തിൽ എന്ത് പ്രയോജനമാണ് നൽകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചോദ്യം ഉയർത്തുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

