kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്

By webdesk17

May 05, 2025

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെട്ടിടത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് മന്ത്രി വിശദീകരണം തേടി. രോഗികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ അനുമതിയില്ലാതെയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പുക ഉയര്‍ന്നുണ്ടായ അപകടത്തിനു പിന്നാലെ വീണ്ടും അതേ കെട്ടിടത്തില്‍ തീ പിടുത്തമുണ്ടായത്. ആറാം നിലയിലെ ഓപ്പറേഷന്‍ തീയറ്റര്‍ ബ്ലോക്കില്‍ തീപിടുത്തമുണ്ടാവുകയും പുക ഉയരുകയുമായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.

അപകട സമയത്ത് മൂന്നും നാലു ബ്ലോക്കില്‍ ഇരുപതോളം രോഗികള്‍ ഉണ്ടായിരുന്നതായാണ് വിവരം.