Connect with us

News

ഐ.സി.സി വാര്‍ഷിക പുരസ്‌ക്കാരങ്ങളില്‍ നാലെണ്ണം പാക് താരങ്ങള്‍ക്ക്, ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ദാന മാത്രം

ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്ററാവുന്നത്

Published

on

മുംബൈ: ഇന്ത്യന്‍ പുരുഷ താരങ്ങളെല്ലാം ഐ.സി.സി അവാര്‍ഡ് പട്ടികയില്‍ പിറകിലായപ്പോള്‍ രാജ്യത്തിന്റെ ക്രിക്കറ്റ് മാനം കാത്തത് സ്മൃതി മന്ദാന. 2021 ലെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായാണ് സ്മൃതി തെരഞ്ഞെടുക്കപ്പെട്ടത്. പാകിസ്താനാവട്ടെ നാല് വലിയ പുരസ്‌ക്കാരങ്ങളുമായി ഇന്ത്യയെ ബഹുദൂരം പിറകിലാക്കി. വിരാത് കോലിയും രോഹിത് ശര്‍മയുമെല്ലാം വാണിരുന്ന ക്രിക്കറ്റ് വേദിയിലാണ് ഒരു ഇന്ത്യന്‍ പുരുഷ താരവും ഇല്ലാതിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്ററാവുന്നത്. ഇന്ത്യന്‍ താരത്തിന് മികച്ച വനിതാ ടി-20 താരത്തിന്റെ നോമിനേഷനുമുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ഓപ്പണര്‍ താമി ബിമോന്‍ഡ് ഈ പുരസ്‌ക്കാരം നേടി. എന്നാല്‍ ഐ.സി.സി വനിതാ ടി-20 സംഘത്തില്‍ ഇന്ത്യന്‍ താരത്തിന് ഇടമുണ്ട്. അവാര്‍ഡ് വേദിയില്‍ പാകിസ്താനാണ് മിന്നിയത്. മികച്ച പുരുഷ താരമായി പാകിസ്താന്‍ സീമര്‍ ഷഹിന്‍ഷാ അഫ്രീദി തെരഞ്ഞെടുക്കപ്പെട്ടു. പോയ വര്‍ഷത്തെ മികവിനാണ് സര്‍ ഗാരിഫില്‍ഡ് സോബേഴ്‌സിന്റെ നാമധേയത്തിലുള്ള പുരസ്‌ക്കാരം 21 കാരന്‍ സ്വന്തമാക്കുന്നത്. ഏറ്റവും ചെറിയ പ്രായത്തില്‍ ഐ.സി.സിയുടെ വലിയ അവാര്‍ഡ് നേടുന്ന താരമെന്ന ബഹുമതിയും അഫ്രീദി സ്വന്തമാക്കി. ഈ പുരസ്‌ക്കാരം സ്വന്തമാക്കിന്ന ആദ്യ പാക്കിസ്താന്‍ താരമെന്ന ബഹുമതിയും അഫ്രീദിക്കാണ്. മൊത്തം എല്ലാ ഫോര്‍മാറ്റിലുമായി 36 മല്‍സരങ്ങളില്‍ നിന്നായി 78 വിക്കറ്റുകള്‍ അദ്ദഹം സ്വന്തമാക്കിയിരുന്നു.
കിംഗ്സ്റ്റണില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ 51 റണ്‍സ് മാത്രം നല്‍്കി ആറ് വിക്കറ്റ് നേടിയതായിരുന്നു പോയ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം. യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു യുവതാരം.

ഇന്ത്യന്‍ നായകനായിരുന്ന വിരാത് കോലിയുടേത് ഉള്‍പ്പെടെ 31 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. ടെസ്റ്റില്‍ മികച്ച പുരുഷ താരമായി മാറിയത് ഇംഗ്ലണ്ടിന്റെ നായകന്‍ ജോ റൂട്ടൗണ്. ആഷസ് പരമ്പരയില്‍ ടീം തകര്‍ന്നടിഞ്ഞെങ്കിലും പോയ വര്‍ഷത്തില്‍ 1,708 റണ്‍സ് സമ്പാദിക്കാനായതാണ് റൂട്ടിന് കരുത്തായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ബാറ്ററുടെ മികച്ച മൂന്നാമത്തെ സമ്പാദ്യമാണ് ഈ സ്‌ക്കോര്‍. പാകിസ്താന്‍ ബാറ്ററായിരുന്ന മുഹമ്മദ് യൂസഫിന്റെ നാമധേയത്തിലാണ് ഇപ്പോഴും കലണ്ടര്‍ വര്‍ഷത്തിലെ ഉയര്‍ന്ന സമ്പാദ്യം-1,788. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് നേടിയ 1,710 റണ്‍സാണ് രണ്ടാം സ്ഥാനത്ത്. ഈ റെക്കോര്‍ഡ് കഴിഞ്ഞാണ് ഇപ്പോള്‍ ജോ റൂട്ട് മൂന്നാമനായിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍, കിവി സീമര്‍ കെയില്‍ ജാമിസണ്‍, ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ എന്നിവര്‍ക്കും നോമിനേഷനുണ്ടായിരുന്നു.

എന്നാല്‍ റൂട്ടിന്റെ റണ്‍ സമ്പാദ്യം എല്ലാവരെയും പിറകിലാക്കി. ഇന്ത്യക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ നാല് സെഞ്ച്വറികളാണ് അദ്ദേഹം 2021 ല്‍ നേടിയത്. രണ്ട് ഡബിള്‍ സെഞ്ച്വരികള്‍ വേറെയും. ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റര്‍ പുരസ്‌ക്കാരം പാകിസ്താന്‍ നായകന്‍ ബബര്‍ അസമിനാണ്. പോയ വര്‍ഷത്തില്‍ ഇംഗ്ലണ്ടിനെതിരെ എജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ നേടിയ 158 റണ്‍സാണ് ബബറിന് കരുത്തായത്. മൊത്തം 405 റണ്‍സാണ് 2021 ല്‍ ബബര്‍ നേടിയത്. മികച്ച ഏകദിന വനിതാ താരം ദക്ഷിണാഫ്രിക്കയുടെ ലീസ് ലിയാണ്. ഇതാദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ വനിതാ താരത്തിന് ഈ പുരസ്‌ക്കാരം ലഭിക്കുന്നത്. പാക്കിസ്താന് മറ്റൊരു ബഹുമതിയുമുണ്ട്.

മികച്ച ടി-20 ക്രിക്കറ്റര്‍ അവരുടെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനാണ്. യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് റിസ്‌വാനെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്. 29 ടി-20 മല്‍സരങ്ങളില്‍ നിന്നായി മൊത്തം 1326 റണ്‍സാണ് റിസ്‌വാന്‍ വാരിക്കൂട്ടിയത്. ലോകകപ്പിന്റെ സെമിയില്‍ പാക്കിസ്താന്‍ പുറത്തായപ്പോഴും റിസ്‌വാന്‍ ആകെ നേടിയ 281 റണ്‍സായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌ക്കോര്‍. ഒമാന്റെ നായകന്‍ സിഷാന്‍ മഖ്‌സുദാണ് ഐ.സി.സി അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച പുരുഷ ബാറ്റര്‍. വനിതാ ബാറ്ററായി ഓസ്ട്രിയയുടെ ആന്ദ്രെ മാസപേദ തെകരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവ താരങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ജാനേമന്‍ മലാനും പാകിസ്താന്റെ ഫാത്തിമ സനയുമാണ്.

അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍

മികച്ച പുരുഷ ക്രിക്കറ്റര്‍- ഷാഹിന്‍ അഫ്രീദി (പാകിസ്താന്‍)
മികച്ച വനിതാ താരം-സ്മൃതി മന്ദാന (ഇന്ത്യ)
മികച്ച ടെസ്റ്റ് ബാറ്റര്‍-ജോ റൂട്ട് (ഇംഗ്ലണ്ട്)
മികച്ച പുരുഷ ഏകദിന ബാറ്റര്‍-ബബര്‍ അസം
(പാകിസ്താന്‍)
മികച്ച വനിതാ ഏകദിന ബാറ്റര്‍ – ലിസ്‌ലി ലീ
(ദക്ഷിണാഫ്രിക്ക)
മികച്ച പുരുഷ ടി -20 ബാറ്റര്‍-മുഹമ്മദ് റിസ്‌വാന്‍
(പാകിസ്താന്‍)
മികച്ച വനിതാ ടി-20 ബാറ്റര്‍- താമി ബിമോന്‍ഡ് (ഇംഗ്ലണ്ട്)
മികച്ച പുരുഷ യുവ താരം-ജാനേമന്‍ മലാന്‍
(ദക്ഷിണാഫ്രിക്ക)
മികച്ച യുവ വനിതാ താരം-ഫാത്തിമ സന (പാകിസ്താന്‍)
അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച ബാറ്റര്‍-
സിഷാന്‍ മഖ്‌സുദ് (ഒമാന്‍)
അസോസിയേറ്റ്് രാജ്യങ്ങളിലെ മികച്ച വനിതാ ബാറ്റര്‍-
ആന്ദ്രെ മാസപേദ (ഓസ്ട്രിയ)
മികച്ച അമ്പയര്‍- മറായിസ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending