kerala
സിപിഎം സൈബര്‍ ഗുണ്ടകള്‍ കേരളത്തിന് തന്നെ അപമാനകരം: രമേശ് ചെന്നിത്തല
സിപിഎം ഭരണ പരാജയങ്ങളെ വിമര്‍ശിക്കുന്ന ആരെയും കടന്നാക്രമിച്ച് അവരുടെ വായ മൂടി കെട്ടുക എന്നതാണ് ഈ സൈബര്‍ സഖാക്കളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സൈബര്‍ ഇടങ്ങളില്‍ സിപിഎം നടത്തുന്ന ആക്രമണം അതിരു കടന്നിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും അവരുടെ അണികള്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ അസഭ്യം വിളമ്പുകയാണ്, സിപിഎം ഭരണ പരാജയങ്ങളെ വിമര്‍ശിക്കുന്ന ആരെയും കടന്നാക്രമിച്ച് അവരുടെ വായ മൂടി കെട്ടുക എന്നതാണ് ഈ സൈബര്‍ സഖാക്കളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വനിതാ നേതാക്കളോട് ഇവര്‍ പ്രതികരിക്കുന്നത് ഒട്ടും നിലവാരമില്ലാത്ത രീതിയില്‍ ആണ്. പ്രതികരണങ്ങള്‍ തികച്ചും സ്ത്രീ വിരുദ്ധതയാണ്. സോണിയാ ഗാന്ധി മുതല്‍ അരിത ബാബു വരെ ഇവരില്‍നിന്നും ഏറ്റുവാങ്ങേണ്ടി വരുന്ന അധിക്ഷേപങ്ങള്‍ സിപിഎമ്മിലെ വനിതാ നേതാക്കള്‍ കാണുന്നുണ്ടാവും.ഇക്കാര്യത്തില്‍ സൈബര്‍ സഖാക്കള്‍ മാത്രമല്ല അവര്‍ക്കൊപ്പം അവരുടെ പങ്കാളികളായ സംഘപരിവാര്‍ അക്കൗണ്ടുകളും ഉണ്ട്. ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതിലും സിപിഎം സൈബര്‍ അണികള്‍ക്കൊപ്പം സംഘപരിവാര്‍ സൈബര്‍ അണികളും ഒട്ടും മോശമല്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, ഇവര്‍ രണ്ടു പേരില്‍ നിന്നും ഒരേ പോലെ അക്രമണം നേരിടേണ്ടി വന്ന ഒരു വ്യക്തിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തു കൊണ്ടുവന്നതിന്റെ പേരിലും മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ചോദ്യം ചെയ്തതിന്റെ പേരിലും അതിരുകടന്ന ആക്രമണങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും രമേശ് വ്യക്തമാക്കി.
എന്നാല്‍ എന്നെ വേദനിപ്പിച്ച മറ്റൊരു സംഭവം റഫീഖ് അഹമ്മദിനെതിരെ സിപിഎം സൈബര്‍ പോരാളികള്‍ അഴിച്ചുവിട്ട ആക്രമണമാണ്. കെ റെയില്‍ പദ്ധതിക്കെതിരെ റഫീഖ് അഹമ്മദ് തന്റെ നിലപാട് അറിയിച്ചതാണ് ഇതിന് കാരണം.
വളരെ സംഘടിതമായും യാന്ത്രികമായും ഇവര്‍ നടത്തുന്ന ഈ സൈബര്‍ ആക്രമണങ്ങള്‍ യാദൃശ്ചികമല്ല. എകെജി സെന്ററില്‍ നിന്നും വരുന്ന നിര്‍ദ്ദേശമനുസരിച്ച് വളരെ ആസൂത്രണമായി നടക്കുന്ന ഒരു അക്രമമാണിത്, ഈ ഒളിപ്പോര് നടത്തുന്ന മുഖവും അന്തസ്സും ഇല്ലാത്ത ഈ അണികളെ നേരിട്ട് തിരിച്ചറിയുവാന്‍ കഴിയില്ലെങ്കിലും ഇവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖച്ഛായ ജനം ഇതുവഴി തിരിച്ചറിയുകയാണെന്ന് രമേശ് കൂട്ടിചേര്‍ത്തു.
kerala
കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു
സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി
കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
kerala
ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു
തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.
kerala
കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

