രാത്രിയില്‍ നടന്നു പോവുന്നതിനിടെ അബദ്ധത്തില്‍ പെരുമ്പാമ്പിന്റെ പുറത്തു ചവിട്ടിയ തെരുവു നായയുടെ വീഡിയോ വൈറല്‍. ബാങ്കോക്കിലാണ് സംഭവം. രാത്രിയില്‍ റോഡിലൂടെ വരികയായിരുന്ന നായ പാമ്പ് റോഡ് ക്രോസ് ചെയ്യുന്നത് കണ്ടിരുന്നില്ല. നായ നടന്നു വന്ന് അറിയാതെ പെരുമ്പാമ്പിന്റെ പുറത്ത് ചവിട്ടുകയായിരുന്നു. കാലില്‍ എന്തോ തടഞ്ഞ നായ ഉടന്‍ തന്നെ താഴേക്കു നോക്കിയപ്പോള്‍ പെരുമ്പാമ്പ്. കണ്ടു ഭയന്ന നായ ഉടന്‍ തന്നെ റോഡില്‍ നിന്ന് മാറിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം നായ ചവിട്ടിയ ഉടനെ പാമ്പ് തല ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല.