അബുദാബി: യു.എ.ഇയോട് അതിയായ സ്‌നേഹം സമര്‍പ്പിക്കുന്നുവെന്ന സന്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യം. അറബി,ഇംഗ്ലീഷ് ഭാഷകളിലായി ഇതുവരെ ലഭിച്ച സന്ദേശങ്ങള്‍ ഒരു ബില്യനോടടുക്കുകയാണ്. 825മില്യനിലധികം സന്ദേശങ്ങളാണ് ഇതിനകം ലഭിച്ചത്. സ്വദേശികളും വിദേശി കളും രാജ്യത്തോട് കാണിക്കുന്ന അതിരില്ലാത്ത സ്‌നേഹവായ്പിന്റെ അടയാളമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഫെയ്‌സ് ബുക്ക്, റ്റ്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ നവമാധ്യമങ്ങളിലൂടെയാണ് യു.എ.ഇക്ക് അത്യപൂര്‍വ്വമായ രാജ്യസ്‌നേഹത്തിന്റെ കൈയൊപ്പ് ലഭ്യമായിരിക്കുന്നത്.സ്വദേശികളോടൊപ്പം വിദേശികളും ഒരുപോലെ സ്‌നേഹിക്കുന്ന രാജ്യമെന്ന ഖ്യാതി യു.എ.ഇ ക്ക് എന്നും അഭിമാനകരമാണ്. പതാകദിനവും ദേശീയദിനവുമെല്ലാം ആഘോഷത്തിന്റെ വര്‍ണ്ണപ്രഭ ചൊരിയുന്നതിനിടെയാണ് രാജ്യത്തെ സ്‌നേഹിക്കുന്ന ലക്ഷങ്ങള്‍ നവമാധ്യമങ്ങളില്‍ തങ്ങളുടെ അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് സജീവമായി നിറഞ്ഞുനില്‍ക്കുന്നത്.