ശ്രീജിത് ദിവാകരന്‍

2010 ഫെബ്രുവരില്‍ ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറല്‍ ഇന്ത്യക്ക് ചാര ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണമാര്‍ഗത്തില്‍തന്നെ നശിപ്പിക്കാന്‍ കഴിയാവുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതായി അറിയിച്ചു.
2007ല്‍ ചൈന ഉപയോഗ ശൂന്യമായ കാലാവസ്ഥ സാറ്റലൈറ്റ് നശിപ്പിച്ച് ഈ സാധ്യത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണത്. 2012ല്‍ ഈ സാങ്കേതിക വിദ്യയില്‍ ഇന്ത്യ വിജയിച്ചതായി അന്നത്തെ ഡി.ആര്‍.ഡി.ഒ മേധാവി അറിയിച്ചു. ഇതിന്റെ ലോ എര്‍ത്ത് വേര്‍ഷന്‍ പരീക്ഷണം നടന്നു എന്ന അവകാശ വാദമാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. സാധാരണ പരീക്ഷണത്തിന് തകര്‍ക്കാറ് സ്വന്തം സാറ്റലൈറ്റ് തന്നെയാണ്. പ്രവര്‍ത്തിക്കാത്ത വല്ല സാറ്റലൈറ്റുമുണ്ടെങ്കില്‍ അത്. തുടര്‍ച്ചയായി നടക്കുന്ന ഒരു പ്രവര്‍ത്തനത്തിന്റെ അടുത്ത സ്‌റ്റെപ്. അതിപ്പോ നടന്നോയെന്ന് സാധാരണ ഡി.ആര്‍.ഡി.ഒ ആണ് പറയേണ്ടത്. അവര് മിണ്ടിയിട്ടില്ല.
എന്തായാലും പ്രധാനമന്ത്രി തള്ളിയതല്ലേ. അവിശ്വസിക്കുന്നില്ല. സ്വന്തം സംഘി റിപ്പോര്‍ട്ടര്‍മാര്‍ ‘ബിഗ് ബിഗ് ബിഗ് സ്‌റ്റെപ് എന്നൊക്കെ തള്ളുന്നുണ്ടെങ്കിലും നരേന്ദ്രമോദിയെ ഇത്രയും കോണ്‍ഫിഡസ് ഇല്ലാതെ ഒരു പബ്ലിക് അഡ്രസില്‍ കാണുന്നത് ആദ്യമായാണ്. ഡെസ്‌പെരേറ്റ് റ്റൈംസ്, ഡെസ്‌പെരേറ്റ് മണ്ടത്തരങ്ങള്‍!