News
കോഴിക്കോടിന്റെ മുഖച്ഛായമാറ്റിയ വികസനം രാഘവന് പിന്തുണയുമായി ജനാധിപത്യ മതേതര സംഗമം

കോഴിക്കോട്: കോഴിക്കോട്ടെ വികസന നേട്ടങ്ങള്‍ പങ്കുവെച്ചും രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യം ചര്‍ച്ചചെയ്തും സാംസ്കാരിക, കലാ, രാഷ്ട്രീയ രംഗത്തുള്ളവര്‍ ഒത്തുചേര്‍ന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് പിന്തുണയര്‍പ്പിച്ച് ആഴ്ചവട്ടം പി.വി ഗംഗാധരന്റെ വീട്ടിലാണ് ജനാധിപത്യ മതേതരസംഗമം നടന്നത്.
കഴിഞ്ഞ പത്ത്വര്ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എം.കെ രാഘവന് നേട്ടമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ.എം.ജി.എസ് നാരായണന് പറഞ്ഞു. ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനുള്ള കൂട്ടായ്മ വിജയം വരിക്കണമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.
സംഗമം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. വിദ്വേഷത്തിനെതിരെ സ്നേഹം വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്. ചോദ്യംചെയ്യുന്നവരെ കൊലപ്പെടുത്തുന്നതാണ് സംഘപരിവാര്‍ രാഷ്ട്രീയമെന്ന് മുനീര്‍ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്ത് എഴുത്തുകാര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലടക്കം ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ടായിട്ടുണ്ട്. തന്റെചിന്താഗതിക്ക് അനുസരിച്ച് എഴുതുമ്പോള്‍ എതിര്‍ശബ്ദങ്ങളെ കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ല. കേന്ദ്രത്തിലെ മോദിസര്‍ക്കാരിനെ അനുകരിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെ അക്രമിച്ചും കൊലപ്പെടുത്തിയും അധികാരം ഉറപ്പിക്കാനാണ് സി.പി.എം ശ്രമമെന്ന് ഡോ.എം.കെ മുനീര്‍ കൂട്ടിചേര്‍ത്തു.
സ്ഥാനാര്‍ഥി എം.കെ.രാഘവന്, സാഹിത്യകാരന് യു.കെ കുമാരന്, സിനിമാനിര്‍മാതാവ് പി.വി.ഗംഗാധരന്, ഡോ.ആര്‍സു, എന്‍.ഇ.ബാലകൃഷ്ണമാരാര്‍, പി.ആര് നാഥന്, കോഴിക്കോട് നാരായണന് നായര്‍, എം.സി മായിന്‍ഹാജി, ഉമ്മര്പാണ്ടികശാല, ശത്രുഘ്നന്‍, കമാല്‍ വരദൂര്‍, നവാസ് പൂനൂര്, പി.വി.കുഞ്ഞികൃഷ്ണന്, എ.സജീവന്, ഇ.പി. ജ്യോതി, അനീസ് ബഷീര്‍, പി.ദാമോദരന്‍, സന്ദീപ് അജിത് കുമാര്‍, തേജസ് പെരുമണ്ണ, സുനില്‍കുമാര്‍ കോഴിക്കോട്, എന്‍.സി അബൂബക്കര്‍, അഡ്വ പി.എം സുരേഷ്ബാബു, ദിനേശന് എരഞ്ഞിക്കല്‍, ലിംസി ആന്റണി, ഫാ.റെജി, ലത്തീഫ് പറമ്പില്‍, കെ.സി.അബു, പി.എം. നിയാസ്, ബേപ്പൂര്‍ രാധാകൃഷ്ണന്, ആഷിക് ചെലവൂര്‍, ടി.പി.എം ഹാഷിര്‍ അലി, ദിവ്യശ്രീ, അഡ്വ എം രാജന്, സെബാസ്റ്റ്യന്‍ ജോണ്‍ സംസാരിച്ചു.
kerala
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.
ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര് ആര് ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News20 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala3 days ago
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി